Monday, November 12, 2012

ആട്ടുതൊട്ടിലില്‍ (Attuthottilil)

ചിത്രം:പൂനിലാമഴ (Poonilamazha)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ലക്ഷ്മികാന്ത് പ്യാരേലാല്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര

ആട്ടുതൊട്ടിലില്‍ നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കുക്കവിള്‍ത്തടങ്ങള്‍ നുള്ളി നുകരും ശലഭമായ് ഞാന്‍
സൂര്യകാന്തികള്‍ മഞ്ഞുമഴയില്‍ കുതിര്‍ന്നു നില്‍ക്കും
നിഴല്‍ചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാന്‍
വെണ്ണിലാച്ചിറകുള്ള രാത്രിയില്‍
വെള്ളിനീര്‍ക്കടലല കൈകളില്‍
നീന്തി വാ തെളിനീര്‍ത്തെന്നലേ
നനയുമീ പനിനീര്‍മാരിയില്‍ ഓ ഓ ഓ

ആട്ടുതൊട്ടിലില്‍ ആ ഹാ നിന്നെ കിടത്തിയുറക്കി മെല്ലെ ആ ഹാ
മണിപ്പളുങ്കുക്കവിള്‍ത്തടങ്ങള്‍ ആ ഹാ നുള്ളി നുകരും ശലഭമായ് ഞാന്‍
സൂര്യകാന്തികള്‍ ഓ ഹോ മഞ്ഞുമഴയില്‍ കുതിര്‍ന്നു നില്‍ക്കും ഓ ഹോ
നിഴല്‍ചെരുവിലൊഴുകി വന്ന ഓ ഹോ കുളിരരുവിയലകളായ് ഞാന്‍

ലലലല ലാലലാലാല ലലലല ലാലലാലാല 
ലലലല ലാലലാലാല ലലലല ലാലലാലാല 

നീലാകാശച്ചെരുവില്‍ നിന്നെക്കാണാം വെണ്‍താരമായ്
നീളെ തെന്നും പൂവില്‍ നിന്നെ തേടാം തേന്‍ തുള്ളിയായ്
മാറില്‍ മിന്നും മറുകില്‍ മണിച്ചുണ്ടാല്‍ മുത്താന്‍ വരൂ
ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളില്‍ ഞാന്‍
മായുമീ മരതകച്ഛായയില്‍ മൗനമാം മധുകണം ചോരവെ
കുറുകിവാ കുളിര്‍ വെണ്‍ പ്രാക്കളേ
ഒഴുകുമീ കണിമണ്‍ തോണിയില്‍ ഓ ഓ ഓ

ആട്ടുതൊട്ടിലില്‍ ആ ഹാ നിന്നെ കിടത്തിയുറക്കി മെല്ലെ ആ ഹാ
മണിപ്പളുങ്കുക്കവിള്‍ത്തടങ്ങള്‍ ആ ഹാ നുള്ളി നുകരും ശലഭമായ് ഞാന്‍
സൂര്യകാന്തികള്‍ ഓ ഹോ മഞ്ഞുമഴയില്‍ കുതിര്‍ന്നു നില്‍ക്കും ഓ ഹോ
നിഴല്‍ചെരുവിലൊഴുകി വന്ന ഓ ഹോ കുളിരരുവിയലകളായ് ഞാന്‍

ലലലല ലാലലാലാല മ്  മ് മ് മ് മ് മ് മ് മ് മ് മ് 
ഓഹോ ഹോ ഹോ ഓ ഓ ഓ ലലലല ലാലലാലാല

കണ്ണില്‍ കാന്തവിളക്കായ് കത്തി നില്‍ക്കും സ്വപ്നങ്ങളേ
മെയ്യില്‍ നിറം ചാര്‍ത്തും മഷിക്കൂടിന്‍ വര്‍ണ്ണങ്ങളേ
വേനല്‍ ചില്ലു പടവില്‍ വെയില്‍ കായും ഹംസങ്ങളേ
താനേ തുള്ളി വീഴും തണുപ്പോലും മോഹങ്ങളേ
അമ്പിളിത്തളയിട്ടു തുള്ളിവാ ചെമ്പനീര്‍ ചിറകുള്ള ചിങ്കയില്‍
ആടുമീ പദതാളങ്ങളില്‍
പാടുമീ സ്വരജാലങ്ങളില്‍ ഓ ഓ ഓ

ആട്ടുതൊട്ടിലില്‍ നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കുക്കവിള്‍ത്തടങ്ങള്‍ നുള്ളി നുകരും ശലഭമായ് ഞാന്‍
സൂര്യകാന്തികള്‍ മഞ്ഞുമഴയില്‍ കുതിര്‍ന്നു നില്‍ക്കും
നിഴല്‍ചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാന്‍
വെണ്ണിലാച്ചിറകുള്ള രാത്രിയില്‍
വെള്ളിനീര്‍ക്കടലല കൈകളില്‍
നീന്തി വാ തെളിനീര്‍ത്തെന്നലേ
നനയുമീ പനിനീര്‍മാരിയില്‍ ഓ ഓ ഓ

ആട്ടുതൊട്ടിലില്‍ ല്ലല്ലാ നിന്നെ കിടത്തിയുറക്കി മെല്ലെ ആ ഹാ
മണിപ്പളുങ്കുക്കവിള്‍ത്തടങ്ങള്‍ ഓഹോ  നുള്ളി നുകരും ശലഭമായ് ഞാന്‍
സൂര്യകാന്തികള്‍ ഓ ഹോ മഞ്ഞുമഴയില്‍ കുതിര്‍ന്നു നില്‍ക്കും ഓ ഹോ
നിഴല്‍ചെരുവിലൊഴുകി വന്ന ഓ ഹോ കുളിരരുവിയലകളായ് ഞാന്‍

ലലലല ലാലലാലാല ലലലല ലാലലാലാല 
മ്  മ് മ് മ് മ് മ് മ് മ് മ് മ്  ഓഹോ ഹോ ഹോ ഓ ഓ
ഓഹോ ഹോ ഹോ ഓ ഓ മ്  മ് മ് മ് മ് മ് മ് മ് മ് മ്
ലലലല ലാലലാലാല ലലലല ലാലലാലാല

Download

No comments:

Post a Comment