Wednesday, November 14, 2012

നിലാമലരേ നിലാമലരേ (Nilamalare Nilamalare)

ചിത്രം:ഡയമണ്ട്  നെക്ലസ്  (Diamond Necklace)
രചന:റഫീക്ക് അഹമദ് 
സംഗീതം:വിദ്യാസാഗര്‍ 
ആലാപനം:നിവാസ് 

ആ....ആ...ആ...ആ....ആ...ആ...ആ

നിലാമലരേ നിലാമലരേ പ്രഭാകിരണന്‍ വരാറായി
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെന്‍ നാളമേ നാളമേ ആളൂ നീ
നിലാമലരേ നിലാമലരേ പ്രഭാകിരണന്‍ വരാറായി

മഴവിരലിന്‍ ശ്രുതി ആ....ആ...ആ...ആ
മണലിലൊരു വരി എഴുതുമോ ഇനി
ഒരു ജലകണം പകരുമോ ഇനി
ഒരു നറുമൊഴി അതുമതി ഇനി
ഈറന്‍കാറ്റില്‍ പാറി‌ ജീവോന്മാദം ചൂടി
പോരൂ പൂവിതളേ

നിലാമലരേ നിലാമലരേ പ്രഭാകിരണന്‍ വരാറായി
ആ....ആ...ആ...ആ...ആ...ആ
നിമിഷശലഭമേ വരൂ വരൂ വരൂ
നിമിഷശലഭമേ മധു നുകരൂ ഇനി
ഉദയകിരണമേ കനകമണിയൂ നീ
ജനലഴികളില്‍ കുറുകുമോ കിളി
ഒഴുകുമോ നദി മരുവിലും നീ
ഏതോ തെന്നല്‍ തേരില്‍ മാരിപ്പൂവും ചൂടി
പോരൂ കാര്‍മുകിലേ

നിലാമലരേ നിലാമലരേ പ്രഭാകിരണന്‍ വരാറായിDownload

No comments:

Post a Comment