Monday, November 12, 2012

കാലമൊന്നു കാലാല്‍ (Kalamonnu Kalal)

ചിത്രം:സെവന്‍സ് (Sevens)
രചന:സന്തോഷ്‌ വര്‍മ്മ 
സംഗീതം:ബിജിബാല്‍ 
ആലാപനം:അരുണ്‍ എളാട്ട് ,രഞ്ജിത്ത്  ഗോവിന്ദ് ,ജയറാം,ശ്രീനാഥ് 

തനനനന ഓ  തനനനന ഓ  തനനനന ഓ
തനനനാനെ തനനനാനെ തനനനാരേ 

കാലമൊന്നു കാലാല്‍ തട്ടിവിട്ട കേളി
പന്തു പോലെ വാനില്‍ പൊന്തി വന്നു സൂര്യന്‍
മേഘമെന്ന ജാലം മേലെ വന്നു വീഴുന്നേ
തുടി പോലുയര്‍ന്നു കേട്ടു ഇടനെഞ്ചിലുള്ള താളം
വിജയികള്‍ ഇവരുടെ വരുതിയില്‍ വരുമിനി ഭൂമിയെന്ന ഗോളം
ഹേ കാലമൊന്നു കാലാല്‍ തട്ടിവിട്ട കേളി
പന്തു പോലെ വാനില്‍ പൊന്തി വന്നു സൂര്യന്‍
മേഘമെന്ന ജാലം മേലെ വന്നു വീഴുന്നേ

ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ 

തിരകളായ് ഉയരണം പഴുതുകള്‍ വഴി പട പൊരുതണം
ചുവടുകള്‍ പിഴയാതൊരു പുതുലഹരിയുമായ്
അവസരം ഒരുക്കുമീ കളയരുതതിലൊരു ചെറുതരി
ചടുലത വേണം എതിരിനു തടയിടുവാന്‍
ഉറങ്ങുന്ന നേരം പോലും ഉറങ്ങാത്തൊരുള്ളത്തില്‍
മെനയണം അടവുകള്‍ നിരവധി വിധിയുടേ പ്രീതി സ്വന്തമാക്കാന്‍

കാലമൊന്നു കാലാല്‍ തട്ടിവിട്ട കേളി
പന്തു പോലെ വാനില്‍ പൊന്തി വന്നു സൂര്യന്‍
മേഘമെന്ന ജാലം മേലെ വന്നു വീഴുന്നേ

ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ 
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

തുണ തരാന്‍ കരളിലെ വിസിലടി ഇനി സ്വയമുയരുമോ
വഴികളിലണയും കതിവിന്‍ സൂചനയായ്
പതിവിനും കരുതലായ് മറുപടി പറയൊണൊരുശിരിനായ്
ഒരു മിഴി മുന്നില്‍ ഒരു മിഴി പിറകിലുമായ്
മനസ്സിന്റെ വേഗത്തോടേ കളിപ്പന്തുരുട്ടും നാം
ഇവരുടെ പടയുടെ പുകളിനി ഹരമൊടു ലോകമേറ്റു പാടും

കാലമൊന്നു കാലാല്‍ തട്ടി വിട്ടകേളി
പന്തു പോലെ വാനില്‍ പൊന്തി വന്നു സൂര്യന്‍
മേഘമെന്ന ജാലം മേലെ വന്നു വീഴുന്നേ
തുടി പോലുയര്‍ന്നു കേട്ടു ഇടനെഞ്ചിലുള്ള താളം
വിജയികള്‍ ഇവരുടെ വരുതിയില്‍ വരുമിനി ഭൂമിയെന്ന ഗോളം
ഹേ കാലമൊന്നു കാലാല്‍ തട്ടിവിട്ട കേളി
പന്തു പോലെ വാനില്‍ പൊന്തി വന്നു സൂര്യന്‍
മേഘമെന്ന ജാലം മേലെ വന്നു വീഴുന്നേ



Download

No comments:

Post a Comment