Monday, November 12, 2012

മേഘത്തോപ്പില്‍ (Meghathoppil)

ചിത്രം:സെവന്‍സ് (Sevens)
രചന:റഫീക്ക്  അഹമദ് 
സംഗീതം:ബിജിബാല്‍ 
ആലാപനം:കാര്‍ത്തിക് 

മേഘത്തോപ്പില്‍ കൂടുണ്ടാക്കാന്‍ പാറിപ്പോകും മോഹമേ
മേഘത്തോപ്പില്‍ കൂടുണ്ടാക്കാന്‍ പാറിപ്പോകും മോഹമേ
ഈ മണ്ണില്‍ വീഴും വീണ്ടും വീണ്ടും താഴെ
കണ്ണും മായും മാറും
ഓരില്ലാ പൂവിന്‍ ഗന്ധം തേടി പോയാല്‍ കണ്ണീരാറ്റില്‍ വീഴും
മേഘത്തോപ്പില്‍ കൂടുണ്ടാക്കാന്‍ പാറിപ്പോകും മോഹമേ

വെറുതേ പല ജീവിത മത്സര ഗതിവേഗങ്ങള്‍
മനസ്സില്‍ തിര പോലെയടങ്ങാ വ്യാമോഹങ്ങള്‍
മുതിരരുതേ കോരിയെടുക്കാന്‍ അലകടലീ കുമ്പിളിനുള്ളില്‍
തിരയൊഴിയുമ്പോള്‍ നേടാമല്പം നനവ്
ഈ മണ്ണില്‍ വീഴും വീണ്ടും വീണ്ടും താഴെ
കണ്ണും മായും മാറും
ഓരില്ലാ പൂവിന്‍ ഗന്ധം തേടി പോയാല്‍ കണ്ണീരാറ്റില്‍ വീഴും

മേഘത്തോപ്പില്‍ കൂടുണ്ടാക്കാന്‍ പാറിപ്പോകും മോഹമേ

എവിടെ പല വീറുകള്‍ കാട്ടിയ രാജാക്കന്മാര്‍
എവിടെ ചുടുചോരയൊഴുക്കിയ യോദ്ധാക്കന്മാര്‍
കൊടി കയറും കാലവുമുണ്ടേ അടി പതറും നേരവുമുണ്ടേ
ഒരു പിടി മണ്ണായ് ഇവിടെയൊടുങ്ങും സകലം
ഈ മണ്ണില്‍ വീഴും വീണ്ടും വീണ്ടും താഴെ
കണ്ണും മായും മാറും
ഓരില്ലാ പൂവിന്‍ ഗന്ധം തേടി പോയാല്‍ കണ്ണീരാറ്റില്‍ വീഴും

മേഘത്തോപ്പില്‍ കൂടുണ്ടാക്കാന്‍ പാറിപ്പോകും മോഹമേ



Download

No comments:

Post a Comment