Monday, November 12, 2012

പാടാത്ത വീണയും (Padatha Veenayum)

ചിത്രം:റസ്റ്റ്‌ ഹൗസ് (Rest House)
രചന:ശ്രീകുമാരന്‍ തമ്പി 
സംഗീതം:എം.കെ.അര്‍ജുനന്‍ 
ആലാപനം:യേശുദാസ്‌ 

പാടാത്ത വീണയും പാടും
പ്രേമത്തിന്‍ ഗന്ധര്‍വ്വ വിരല്‍ തൊട്ടാല്‍
പാടാത്ത മാനസവീണയും പാടും
പാടാത്ത വീണയും പാടും

സ്വപ്നങ്ങളാല്‍  പ്രേമസ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്ന
ശില്‍പ്പിയാണീ മോഹ നവയൗവ്വനം
സ്വപ്നങ്ങളാല്‍  പ്രേമസ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്ന
ശില്‍പ്പിയാണീ മോഹ നവയൗവ്വനം
നീലമലര്‍മിഴിത്തൂലിക കൊണ്ടെത്ര
നിര്‍മ്മല മന്ത്രങ്ങള്‍ നീയെഴുതീ
ഓ.....ഓ...ഓ.....ഓ...
മറക്കുകില്ല മറക്കുകില്ല
ഈ ഗാനം നമ്മള്‍ മറക്കുകില്ല

പാടാത്ത വീണയും പാടും
പ്രേമത്തിന്‍ ഗന്ധര്‍വ്വ വിരല്‍ തൊട്ടാല്‍
പാടാത്ത മാനസവീണയും പാടും
പാടാത്ത വീണയും പാടും

ചിന്തകളില്‍ രാഗചന്ദ്രിക ചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ
ചിന്തകളില്‍ രാഗചന്ദ്രിക ചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ
ജന്മാന്തരങ്ങള്‍ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താല്‍
ഓ...ഓ...ഓ.....ഓ...
അകലുകില്ല അകലുകില്ല
ഇനിയും ഹൃദയങ്ങളകലുകില്ല

പാടാത്ത വീണയും പാടും
പ്രേമത്തിന്‍ ഗന്ധര്‍വ്വ വിരല്‍ തൊട്ടാല്‍
പാടാത്ത മാനസവീണയും പാടും
പാടാത്ത വീണയും പാടും



Download

No comments:

Post a Comment