Monday, November 12, 2012

മാഘമാസം (Maghamasam)

ചിത്രം:എന്റെ പൊന്നുതമ്പുരാന്‍ (Ente Ponnuthamburan)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ 
സംഗീതം:ജി.ദേവരാജന്‍ 
ആലാപനം:യേശുദാസ്‌,ലേഖ ആര്‍ നായര്‍ 

മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
കോര്‍ക്കും കാവില്‍
മേഘമാകും തിരശ്ശില നീങ്ങും രാവില്‍
നീങ്ങും രാവില്‍
അഷ്ടപദീഗാനങ്ങള്‍ അലയിളകി
അനുരാഗം ഈണത്തില്‍ വീണമീട്ടി
വീണമീട്ടി
മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
മേഘമാകും തിരശ്ശില നീങ്ങും രാവില്‍
അഷ്ടപദീഗാനങ്ങള്‍ അലയിളകി
അനുരാഗം ഈണത്തില്‍ വീണമീട്ടി

മുഖമാകും താമരയില്‍ നിലാവൊരുക്കി
മനമാകും പൂമൊട്ടില്‍ മധുചുരത്തി
മുഖമാകും താമരയില്‍ നിലാവൊരുക്കി
മനമാകും പൂമൊട്ടില്‍ മധുചുരത്തി
മാധവനെത്തേടിനിന്ന രാധയായി
മാധവനെത്തേടിനിന്ന രാധയായി
മലര്‍മെയ്യാള്‍ കാത്തിരുന്ന്‍  വിവശയായി
മലര്‍മെയ്യാള്‍ കാത്തിരുന്ന്‍  വിവശയായി

മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
മേഘമാകും തിരശ്ശില നീങ്ങും രാവില്‍
അഷ്ടപദീഗാനങ്ങള്‍ അലയിളകി
അനുരാഗം ഈണത്തില്‍ വീണമീട്ടി

കുളിരോലും വള്ളിക്കുടിലില്‍ അനംഗനെത്തി
ശരമാരിപെയ്യും മദനരംഗമാക്കി
കുളിരോലും വള്ളിക്കുടിലില്‍ അനംഗനെത്തി
ശരമാരിപെയ്യും മദനരംഗമാക്കി
നീലവര്‍ണ്ണ നീര്‍പ്പുഴകള്‍ നിറഞ്ഞൊഴുകി
നീലവര്‍ണ്ണ നീര്‍പ്പുഴകള്‍ നിറഞ്ഞൊഴുകി
രാജഹംസലീലയാലെ കലാശമാടി
രാജഹംസലീലയാലെ കലാശമാടി

മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
മേഘമാകും തിരശ്ശില നീങ്ങും രാവില്‍
അഷ്ടപദീഗാനങ്ങള്‍ അലയിളകി
അനുരാഗം ഈണത്തില്‍ വീണമീട്ടി
മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
മേഘമാകും തിരശ്ശില നീങ്ങും രാവില്‍



Download

No comments:

Post a Comment