Thursday, November 29, 2012

പാഴ്‌മുളം തണ്ടില്‍ (Pazhmulam Thandil)

ചിത്രം:ഇവര്‍ വിവാഹിതരായാല്‍ (Ivar Vivahitharayal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:രതീഷ്‌ കുമാര്‍

പാഴ്‌മുളം തണ്ടില്‍ ഒരു പാതിരാ പാട്ടില്‍ ഈ നൊമ്പരക്കുളിര്‍ ചെണ്ടുമല്ലിക ചാഞ്ഞുറങ്ങും പോലെ
മഴയുടെ മൈനേ മിഴി നനയല്ലേ മനസ്സുകള്‍ ദൂരെ ദൂരെയോ

ഇതള്‍ പൊഴിഞ്ഞ സന്ധ്യ പോല്‍ ഈറനായ് നാം
പകല്‍ മറഞ്ഞ പാതയില്‍ വെയില്‍ തിരഞ്ഞു നാം
മനസ്സു നെയ്ത നൂലില്‍ ചിറകു ചേര്‍ക്കുമോ ഒരു തലോടലായ് മൗനയാത്രയില്‍

പാഴ്‌മുളം തണ്ടില്‍ ഒരു പാതിരാ പാട്ടില്‍ ഈ നൊമ്പരക്കുളിര്‍ ചെണ്ടുമല്ലിക ചാഞ്ഞുറങ്ങും പോലെ

ഒരു വസന്തകാലമീ മിഴിയില്‍ പൂക്കുമോ ഒരു പരാഗരേണുവീ ചിരിയില്‍ കാണുമോ
ഇഴ പിരിഞ്ഞ വാക്കില്‍ മൊഴിയൊതുങ്ങുമോ ഇടറി നിന്നു പാടും ദേവദൂതികേ

പാഴ്‌മുളം തണ്ടില്‍ ഒരു പാതിരാ പാട്ടില്‍ ഈ നൊമ്പരക്കുളിര്‍ ചെണ്ടുമല്ലിക ചാഞ്ഞുറങ്ങും പോലെ
മഴയുടെ മൈനേ മിഴി നനയല്ലേ മനസ്സുകള്‍ ദൂരെ ദൂരെയോ

Download

No comments:

Post a Comment