Wednesday, August 14, 2013

നീ മണിമുകിലാടകൾ (Nee Manimukiladakal)

ചിത്രം:വെള്ളിത്തിര (Vellithira)
രചന:കൈതപ്രം
സംഗീതം:അൽഫോണ്‍സ് ജോസഫ്‌
ആലാപനം‌:പി.ജയചന്ദ്രൻ,ചിത്ര

നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾച്ചന്തം വേളിപ്പൂവിൻ നാണം
ഈ ഞാൻ വെറുമൊരു നാടൻപെണ്ണ് ഈ ഞാൻ നിന്നിലലിഞ്ഞവൾ മാത്രം
നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾച്ചന്തം വേളിപ്പൂവിൻ നാണം

മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടുനിൽക്കാൻ
കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറുനിറമോടെ എന്നരികിൽ നില്ല് നീ
ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ
നീയില്ലയെങ്കിൽ ഈ പ്രണയമധുരങ്ങളുണ്ടോ അത്രമേലൊന്നാണു നമ്മൾ

നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾച്ചന്തം വേളിപ്പൂവിൻ നാണം

മുടിയിലഴകിൻ നീലരാവ് മൊഴിയിലലിയും സ്നേഹയമുന
മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽമീനുകൾ
നീയെന്റെ ദേവി ഞാൻ തൊഴുതുപോകുന്ന രൂപം
നീയെന്നുമെന്നും എൻ തരളസംഗീതമന്ത്രം അത്രമേലൊന്നാണു നമ്മൾ

നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾച്ചന്തം വേളിപ്പൂവിൻ നാണം
ഈ ഞാൻ വെറുമൊരു നാടൻപെണ്ണ് ഈ ഞാൻ നിന്നിലലിഞ്ഞവൾ മാത്രം
നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾച്ചന്തം വേളിപ്പൂവിൻ നാണം



Download

2 comments:

  1. എനിക്കിഷ്ടപ്പെട്ട ഒരു പാട്ടാണ് ഇത്..

    നന്ദി..ഷെയര്‍ ചെയ്തതില്‍...


    ആശംസകള്‍..
    ആഷ്

    ReplyDelete
    Replies
    1. നന്ദി...അഭിപ്രായം അറിയിക്കുമെന്ന് വിശ്വസിക്കുന്നു...പറ്റിയാൽ പ്രമോട്ട് ചെയ്യുക..

      Delete