Thursday, August 1, 2013

കൈ നിറയെ വെണ്ണ (Kai Niraye Venna)

ചിത്രം:ബാബ കല്യാണി (Baba Kalyani)
രചന:വയലാർ ശരത്
സംഗീതം:അലക്സ്‌ പോൾ
ആലാപനം‌:ജി.വേണുഗോപാൽ

മ്   മ്   മ്   മ്   മ്   ലാ ല  ല്ലാ ലാലല ലാലലലാ

കൈ നിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണൻ കവിളിലൊരുമ്മ തരാം

നിൻ  മടിമേലേ തല ചായ്ച്ചുറങ്ങാൻ
നിൻ  മടിമേലേ തല ചായ്ച്ചുറങ്ങാൻ കൊതിയുള്ളൊരുണ്ണിയിതാ ചാരെ

പാൽകടലാകും ഇട നെഞ്ചിലാകെ കാൽ തള യുണരുന്നു കളകാഞ്ചിയൊഴുകുന്നു
പാൽകടലാം നിൻ  ഇട നെഞ്ചിലാകെ കാൽ തള യുണരുന്നു കളകാഞ്ചിയൊഴുകുന്നു
രോഹിണി നാളിൽ മനസ്സിന്റെ കോവിൽ
രോഹിണി നാളിൽ മനസ്സിന്റെ കോവിൽ തുറന്നു വരുന്നമ്മ എന്നിൽ തുളസിയണിഞ്ഞമ്മ

കൈ നിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണൻ കവിളിലൊരുമ്മ തരാം

പാ സാ നി ധ പാ
ഗ മ പ മ ഗാ രീ
സഗരി ഗമപാ മ ഗരി ഗമപാ
ധ പ സ നീ സ ഗ രി
ഗ രി  സ നി രി സ നി ധ
ധ പ മ ഗ രി ഗ മ പ
ഗ മ പാ

പാൽമണമൂറും മധുരങ്ങളോടെ പായസമരുളുകയായ് രസമോടെ നുണയുകായ്

സ്നേഹവസന്തം കരളിന്റെ താരിൽ
സ്നേഹവസന്തം കരളിന്റെ താരിൽ എഴുതുകയാണമ്മ എന്നെ താഴുകുകയാണമ്മ

കൈ നിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണൻ കവിളിലൊരുമ്മ തരാം
നിൻ  മടിമേലേ തല ചായ്ച്ചുറങ്ങാൻ
നിൻ  മടിമേലേ തല ചായ്ച്ചുറങ്ങാൻ കൊതിയുള്ളൊരുണ്ണിയിതാ ചാരെ
കൈ നിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണൻ കവിളിലൊരുമ്മ തരാം

Download

No comments:

Post a Comment