Thursday, August 8, 2013

മുന്തിരി പാടം (Munthiri Padam)

ചിത്രം:കൊച്ചിരാജാവ് (Kochirajavu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗർ
ആലാപനം‌:ഉദിത് നാരായണ്‍,സുജാത

മുന്തിരി പാടം പൂത്തു നിൽക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചില്‍ കാത്തു വെച്ചോളാം
പൊട്ടു തൊട്ടെന്‍ പട്ടു നെറ്റിയില്‍ ഉമ്മ വെച്ചോളാം
പവിഴ ചുണ്ടിലെ പന നൊങ്കിലെ പാല്‍ കരന്നോളാം
മാ പനി പനി ദ വെതര് ഈസ്‌ സോ സന്നീ
ലെട്സ് തിങ്ക്‌ ഇറ്റ് ഓഫ് ഹനീ ഇറ്റ്‌സ്‌ കൂളിംഗ് ഡൌണ്‍
ഹേ മുന്തിരി പാടം പൂത്തു നിൽക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചില്‍ കാത്തു വെച്ചോളാം

കാര കാരപ്പഴം കസ്തൂരി മാമ്പഴം കണ്ണേരോണ്ട് നീ വീഴ്ത്തൂല്ലേ
തുള്ളിക്കൊരു കുടം കല്ലിന്‍ മഴക്കാരെ എന്നെ വന്നു വിളിക്കൂലേ
ഹേ കാര കാരപ്പഴം കസ്തൂരി മാമ്പഴം കണ്ണേരോണ്ട് നീ വീഴ്ത്തൂല്ലേ
തുള്ളിക്കൊരു കുടം കല്ലിന്‍ മഴക്കാരെ എന്നെ വന്നു വിളിക്കൂലേ
കൈക്കുടന്നയില്‍ എന്നെ കോരി കോരി കുടിക്കൂലേ
കാവല്‍ നിൽക്കണ കണ്‍ വരമ്പത്ത് കൈത പൂക്കൂലേ
തട്ടു തട്ടിയ പട്ടം കണക്കെ ഞാന്‍ പാറി പറക്കുന്നു
കെട്ട്‌ നിന്റെവിരല്‍ തുമ്പിലല്ലെ കുട്ടി കുരുവി പെണ്ണേ

ഹേ മുന്തിരി പാടം പൂത്തു നിൽക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചില്‍ കാത്തു വെച്ചോളാം വെച്ചോളാം

കുട്ടിക്കുറുമ്പിന്റെ കാന്താരി ചിന്തുമായ്  കുഞ്ഞാറ്റക്കിളി പോരൂല്ലേ
ഉച്ചമയക്കത്തില്‍ പൂച്ച കുറിഞ്ഞിയെ മെല്ലെ മാറില്‍ പതുങ്ങുല്ലേ
കുട്ടിക്കുറുമ്പിന്റെ കാന്താരി ചിന്തുമായ്  കുഞ്ഞാറ്റക്കിളി പോരൂല്ലേ
ഉച്ചമയക്കത്തില്‍ പൂച്ച കുറിഞ്ഞിയെ മെല്ലെ മാറില്‍ പതുങ്ങുല്ലേ
പൂക്കിടക്കയില്‍ പൂവാലാട്ടി കൂടെ കിടക്കൂലേ
ഹായ് രാക്കരിക്കിലെ തേന്‍ തുള്ളിയായ് തുള്ളി തുളമ്പൂലേ
പാട്ട് കൊണ്ടുള്ള പഞ്ചാര പാവിന്റെ മുത്തം നീട്ടൂലേ
നോട്ടം കൊണ്ടെന്നെ കുത്തിയിടല്ലേ തങ്ക ചിരി കരിമ്പേ

മുന്തിരി പാടം പൂത്തു നിൽക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചില്‍ കാത്തു വെച്ചോളാം
പൊട്ടു തൊട്ടെന്‍ പട്ടു നെറ്റിയില്‍ ഉമ്മ വെച്ചോളാം
പവിഴ ചുണ്ടിലെ പന നൊങ്കിലെ പാല്‍ കരന്നോളാം
മാ പനി പനി ദ വെതര് ഈസ്‌ സോ സന്നീ
ലെട്സ് തിങ്ക്‌ ഇറ്റ് ഓഫ് ഹനീ ഇറ്റ്‌സ്‌ കൂളിംഗ് ഡൌണ്‍



Download

No comments:

Post a Comment