Saturday, February 9, 2013

അനുരാഗമേ അനുരാഗമേ (Anuragame Anuragame)

ചിത്രം:ഹലോ ഡാര്‍ലിംഗ് (Hello Darling)
രചന:വയലാര്‍
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം‌:യേശുദാസ്

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

അനുരാഗമേ അനുരാഗമേ
അനുരാഗമേ അനുരാഗമേ മധുര മധുരമാമനുരാഗമേ
ആദ്യത്തെ സ്വരത്തില്‍നിന്നാദ്യത്തെ പൂവില്‍ നിന്നമൃതുമായ് നീയുണര്‍ന്നൂ
യുഗപരിണാമങ്ങളിലൂടെ നീ യുഗ്മഗാനമായ്‌ വിടര്‍ന്നൂ
അനുരാഗമേ അനുരാഗമേ മധുര മധുരമാമനുരാഗമേ

നിന്‍ പനിനീര്‍പ്പുഴ ഒഴുകിയാലേ നിത്യഹരിതയാകൂ പ്രപഞ്ചം
നിത്യഹരിതയാകൂ
അസ്ഥികള്‍ക്കുള്ളില്‍ നീ തപസ്സിരുന്നാലേ അക്ഷയപാത്രമാകൂ
ഭൂമിയൊരക്ഷയപാത്രമാകൂ
അനുരാഗമേ അനുരാഗമേ മധുര മധുരമാമനുരാഗമേ

നിന്‍ ചൊടി പൂമ്പൊടി ചൂടിയാലേ നീലമുളകള്‍ പാടൂ
ഋതുക്കള്‍ പീലിവിടര്‍ത്തിയാടൂ
അന്തരാത്മാവില്‍ നീ ജ്വലിച്ചുനിന്നാലേ ഐശ്വര്യപൂര്‍ണ്ണമാകൂ
ജീവിതം ഐശ്വര്യപൂര്‍ണ്ണമാകൂ

അനുരാഗമേ
സഗരിസനി സരിനിസ നിരിസനിപഗ പഗരിസരി
ഗഗരിസരിഗാ രിരിസനിസരീ സസനിപനി
സസനി സസ രിരി സസ ഗഗ രിരി സസ നിനി പപ ഗഗ
സരിഗരി പനിസനി ഗപനിപ രിഗപഗ സരിഗരി ഗപസനി
പനിസരി ഗരിരി ഗരിരിഗ സനിനി സനിനിസ സരിഗപനിസരി
നിസരിഗപനിസ
പനിസരി ഗപനിസരിഗ പഗരിസനിപ സരിഗരിഗാ



Download

No comments:

Post a Comment