Sunday, February 10, 2013

രാഗേന്ദുകിരണങ്ങള്‍ (Rakendhukiranangal)

ചിത്രം:അവളുടെ രാവുകള്‍ (Avalude Ravukal)
രചന:ബിച്ചു തിരുമല
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം‌:എസ്.ജാനകി

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തീ മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍ എന്നും അവളുടെ രാവുകള്‍

ആലംബമില്ലാത്ത നാളില്‍ അവള്‍പോലുമറിയാത്ത നേരം
കാലം വന്നാ കണ്ണീര്‍പ്പൂവിന്‍ കരളിന്നുള്ളില്‍ കളിയമ്പെയ്തു
രാവിന്‍ നെഞ്ചില്‍ കോലം തുള്ളും രോമാഞ്ചമായവള്‍ മാറീ

രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തീ മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍ എന്നും അവളുടെ രാവുകള്‍

ആരോരുമറിയാതെ പാവം ആരെയോ ധ്യാനിച്ചു മൂകം
കാലം വന്നാ പൂജാബിംബം കാണിക്കയായ് കാഴ്ച വെച്ചു
നിര്‍മ്മാല്യം കൊണ്ടാരാധിക്കാന്‍ ആകാതെയന്നവള്‍ നിന്നൂ

രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തീ മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍ എന്നും അവളുടെ രാവുകള്‍

Download

No comments:

Post a Comment