Sunday, February 10, 2013

മഴമുകിലൊളിവര്‍ണ്ണന്‍ (Mazhamukilolivarnnan)

ചിത്രം:ആഭിജാത്യം (Abhijathyam)
രചന:പി.ഭാസ്കരന്‍
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം‌:എസ്.ജാനകി

ആ  ആ  ആ  ആ  ആ  ആ  മ്  മ്  മ്  മ്  മ്

മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍
കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ
ഒഴുകിടും ആറ്റിന്റെ കല്‍പ്പടവില്‍ ചാരി
ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു തഴുകിയിരുന്നു
മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍
കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ

കാളിന്ദിപ്പെണ്ണപ്പോള്‍ ഓളക്കൈനീട്ടി
കേളിക്കായ് കാലില്‍ പിടിച്ചു വലിച്ചു
കാളിന്ദിപ്പെണ്ണപ്പോള്‍ ഓളക്കൈനീട്ടി
കേളിക്കായ് കാലില്‍ പിടിച്ചു വലിച്ചു
ആളില്ലാനേരത്തെന്‍ ഗോപാലകൃഷ്ണന്‍
നീലനിലാവത്ത് നീന്താനിറങ്ങീ നീന്താനിറങ്ങീ

മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍
കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ

കാളിയനപ്പോള്‍ കുതിച്ചുപാഞ്ഞെത്തി
ബാലനാസര്‍പ്പത്തെ ഓലപ്പാമ്പാക്കി
മുപ്പത്തിമുക്കോടി ദേവകളപ്പോള്‍
പുഷ്പങ്ങള്‍ കൊണ്ടൊരു പുതുമഴ പെയ്തു പുതുമഴ പെയ്തു

മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍
കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ
ഒഴുകിടും ആറ്റിന്റെ കല്‍പ്പടവില്‍ ചാരി
ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു തഴുകിയിരുന്നു
മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍
കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ



Download

No comments:

Post a Comment