Sunday, February 10, 2013

വൃശ്ചികരാത്രിതന്‍ (Vrushchikarathrithan)

ചിത്രം:ആഭിജാത്യം (Abhijathyam)
രചന:പി.ഭാസ്കരന്‍
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം‌:യേശുദാസ്,പി.സുശീല

വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപൂപ്പന്തലൊരുക്കി വാനം പിച്ചകപൂപ്പന്തലൊരുക്കി
വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപൂപ്പന്തലൊരുക്കി വാനം പിച്ചകപൂപ്പന്തലൊരുക്കി

നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍
കോമളവദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്തകൗമുദി ഇറങ്ങിവന്നൂ
കോമളവദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്തകൗമുദി ഇറങ്ങിവന്നൂ

വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപൂപ്പന്തലൊരുക്കി വാനം പിച്ചകപൂപ്പന്തലൊരുക്കി

ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്
ഭൂമിയും വാനവും നോക്കിനിന്നൂ
ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്
ഭൂമിയും വാനവും നോക്കിനിന്നൂ
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദുപവനന്‍ ചോദിയ്ക്കുന്നു
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദുപവനന്‍ ചോദിയ്ക്കുന്നു

വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപൂപ്പന്തലൊരുക്കി വാനം പിച്ചകപൂപ്പന്തലൊരുക്കി



Download

No comments:

Post a Comment