Wednesday, February 6, 2013

കാട്ടുകുറിഞ്ഞിപൂവും (Kattukurinji Poovum)

ചിത്രം:രാധ എന്ന പെണ്‍കുട്ടി (Radha Enna Penkutty)
രചന:ദേവദാസ്
സംഗീതം:ശ്യാം
ആലാപനം‌:പി.ജയചന്ദ്രന്‍

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

കാട്ടുകുറിഞ്ഞിപൂവും ചൂടി സ്വപ്നംകണ്ടുമയങ്ങും പെണ്ണ്

ചിരിക്കാറില്ല ചിരിച്ചാല്‍
ചിരിക്കാറില്ല ചിരിച്ചാലൊരുപൂങ്കുഴലീ
തളിരുംകോരി കുളിരുംകോരി നൂറും പാലും കുറിയുംതൊട്ട് നടക്കും പെണ്ണ്
കരയാറില്ല കരഞ്ഞാല്‍
കരയാറില്ല കരഞ്ഞാലൊരുകരിങ്കുഴലീ
കാട്ടുകുറിഞ്ഞിപൂവും ചൂടി സ്വപ്നംകണ്ടുമയങ്ങും പെണ്ണ്

കോപിക്കാറില്ലാ പെണ്ണുകോപിച്ചാല്‍ ഈറ്റപ്പുലിപോലേ
നാണിക്കാറില്ലാ പെണ്ണുനാണിച്ചാല്‍ നാടന്‍പിടപോലേ
കോപിക്കാറില്ലാ ഈറ്റപ്പുലിപോലേ
നാണിക്കാറില്ലാ പെണ്ണുനാണിച്ചാല്‍ നാടന്‍പിടപോലേ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളിവാ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളിവാ

കാട്ടുകുറിഞ്ഞിപൂവും ചൂടി സ്വപ്നംകണ്ടുമയങ്ങും പെണ്ണ്
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

പാടാറില്ലിവള്‍ പാടിപ്പോയാല്‍ തേന്‍ മഴപെയ്യും
ആടാറില്ലിവള്‍ ആടിപ്പോയാല്‍ താഴമ്പൂ വിടരും
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളിവാ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളിവാ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളിവാ

കാട്ടുകുറിഞ്ഞിപൂവും ചൂടി സ്വപ്നംകണ്ടുമയങ്ങും പെണ്ണ്
ചിരിക്കാറില്ല ചിരിച്ചാലൊരുപൂങ്കുഴലീ
തളിരുംകോരി കുളിരുംകോരി നൂറും പാലും കുറിയുംതൊട്ട് നടക്കും പെണ്ണ്
കരയാറില്ല കരഞ്ഞാലൊരുകരിങ്കുഴലീ
കാട്ടുകുറിഞ്ഞിപൂവും ചൂടി സ്വപ്നംകണ്ടുമയങ്ങും പെണ്ണ്
മയങ്ങും പെണ്ണ് മയങ്ങും പെണ്ണ്Download

No comments:

Post a Comment