Saturday, February 16, 2013

മനോഹരി നിന്‍ (Manohari Nin)

ചിത്രം:ലോട്ടറി ടിക്കറ്റ് (Lottery Ticket)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം:യേശുദാസ്

മനോഹരി നിന്‍ മനോരഥത്തില്‍ മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
മനോഹരി നിന്‍ മനോരഥത്തില്‍ മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ ആരാ‍ധകനാണോ ഈ ആരാധകനാണോ

ഹൃദയവതി നിന്‍ മധുരവനത്തിലെ മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ
അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും നുകരുവാനനുവാദം തരികയില്ലേ
അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍
അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍ അതിലൊരു ശലഭമായ് ഞാനമരും

മനോഹരി നിന്‍ മനോരഥത്തില്‍ മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ ആരാ‍ധകനാണോ ഈ ആരാധകനാണോ

പ്രണയമയീ ആ ആ ആ ആ ആ
പ്രണയമയീ നിന്റെ കണിമുത്തു വീണയിലെ സ്വരരാഗ കന്യകളെ ഉണര്‍ത്തുകില്ലേ

അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍ അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും
ഒരുസ്വപ്നമങ്ങനേ വിടര്‍ന്നിടുമ്പോള്‍
ഒരുസ്വപ്നമങ്ങനേ വിടര്‍ന്നിടുമ്പോള്‍ ഒരുയുഗ ജേതാവായ് ഞാന്‍ വളരും

മനോഹരി നിന്‍ മനോരഥത്തില്‍ മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ ആരാ‍ധകനാണോ ഈ ആരാധകനാണോ

Download

No comments:

Post a Comment