Saturday, February 9, 2013

പാലരുവിക്കരയില്‍ (Palaruvikkarayil)

ചിത്രം:പത്മവ്യൂഹം (Pathmavyooham)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം‌:യേശുദാസ്

ലാ ലലാ ലാ ലലാ മ്  മ്  മ്  മ്

പാലരുവിക്കരയില്‍ പഞ്ചമി വിടരും പടവില്‍
പറന്നു വരൂ വരൂ പനിനീരുതിരും രാവിന്‍
പാലരുവിക്കരയില്‍ പഞ്ചമി വിടരും പടവില്‍
പറന്നു വരൂ വരൂ പനിനീരുതിരും രാവിന്‍
കുരുവീ ഇണക്കുരുവീ

മാധവമാസ നിലാവില്‍ മണമൂറും മലര്‍ക്കുടിലില്‍
മൗനം കൊണ്ടൊരു മണിയറ തീര്‍ക്കും മല്‍സഖി ഞാനതിലൊളിക്കും
നീ വരുമോ നിന്‍ നീലത്തൂവലില്‍നിറയും നിര്‍വൃതി തരുമോ
കുരുവീ ഇണക്കുരുവീ

താരാപഥമണ്ഡപത്തില്‍ മേഘപ്പക്ഷികള്‍ മയങ്ങും
താലവനത്തില്‍ കാറ്റാം നര്‍ത്തകി തളകള്‍ മാറ്റിയുറങ്ങും
നീ വരുമോ നിന്‍ അധരദളത്തില്‍ നിറയും കവിതകള്‍ തരുമോ
കുരുവീ ഇണക്കുരുവീ

പാലരുവിക്കരയില്‍ പഞ്ചമി വിടരും പടവില്‍
പറന്നു വരൂ വരൂ പനിനീരുതിരും രാവിന്‍
കുരുവീ ഇണക്കുരുവീ
കുരുവീ ഇണക്കുരുവീ
കുരുവീ ഇണക്കുരുവീ



Download

No comments:

Post a Comment