Sunday, February 17, 2013

താരകരൂപിണീ (Tharakaroopini)

ചിത്രം:ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു (Shasthram Jayichu Manushyan Thottu)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം‌:കെ.പി.ബ്രഹ്മാനന്ദന്‍

താരകരൂപിണീ നീയെന്നുമെന്നുടെ ഭാവനാരോമാഞ്ചമായിരിക്കും
ഏകാന്തചിന്തതന്‍ ചില്ലയില്‍ പൂവിടും എഴിലംപാലപ്പൂവായിരിക്കും
താരകരൂപിണീ

നിദ്രതന്‍ നീരദ നീലവിഹായസ്സില്‍ നിത്യവും നീ പൂത്തു മിന്നിനില്‍ക്കും
നിദ്രതന്‍ നീരദ നീലവിഹായസ്സില്‍ നിത്യവും നീ പൂത്തു മിന്നിനില്‍ക്കും
സ്വപ്നനക്ഷത്രമേ നിന്‍ചിരിയില്‍ സ്വര്‍ഗ ചിത്രങ്ങളന്നും ഞാന്‍ കണ്ടുനില്‍ക്കും

താരകരൂപിണീ

കാവ്യവൃത്തങ്ങളിലോമനേ നീ നവ മാകന്ദമഞ്ജരി ആയിരിക്കും
എന്‍‌ മണിവീണതന്‍ രാഗങ്ങളില്‍ സഖി സുന്ദരമോഹനമായിരിക്കും

താരകരൂപിണീ

ഈ ഹര്‍ഷ വര്‍ഷ നിശീഥിനിയില്‍ നമ്മള്‍ ഈണവും താളവുമായിണങ്ങി
ഈ ജീവസംഗമ ധന്യത കാണുവാന്‍ ഈരേഴുലകും അണിഞ്ഞൊരുങ്ങി

താരകരൂപിണീ നീയെന്നുമെന്നുടെ ഭാവനാരോമാഞ്ചമായിരിക്കും
ഏകാന്തചിന്തതന്‍ ചില്ലയില്‍ പൂവിടും എഴിലംപാലപ്പൂവായിരിക്കും
താരകരൂപിണീ

Download

No comments:

Post a Comment