Saturday, February 9, 2013

വാല്‍ക്കണ്ണെഴുതി (Valkkannezhuthi)

ചിത്രം:പിക് നിക്ക് (Pik Nik)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം‌:യേശുദാസ്,വാണി ജയറാം

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയൊരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടീ വനമല്ലിക നീ ഒരുങ്ങും

മന്ദാര പൂവിന്‍ മണമുണ്ടു പറക്കും മാലേയ കുളിര്‍ കാറ്റില്‍

വന്ദനമാല തന്‍ നിഴലില്‍ നീയൊരു ചന്ദനലത പോല്‍ നില്‍ക്കും
വാര്‍മുകില്‍ വാതില്‍ തുറക്കും വാര്‍തിങ്കള്‍ നിന്നു ചിരിക്കും

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയൊരുങ്ങും

നിന്‍ പാട്ടിലൂറും ശൃംഗാര മധുവും നീഹാരാര്‍ദ്ര നിലാവും

നമ്മുടെ രജനി മദകരമാക്കും ഞാന്‍ ഒരു മലര്‍ക്കൊടിയാകും
വാര്‍മുകില്‍ വാതിലടക്കും വാര്‍തിങ്കള്‍ നാണിച്ചൊളിക്കും

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയൊരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടീ വനമല്ലിക നീ ഒരുങ്ങും
വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയൊരുങ്ങുംDownload

No comments:

Post a Comment