Thursday, February 21, 2013

യത്തീമിന്‍ സുല്‍ത്താന്‍ (Yatheemin Sulthan)

ചിത്രം:ചന്ത(Chantha)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

എലോലോ ഹേലയ്യാ എലോലോ ഹേലയ്യാ എലോലോ ഹേലയ്യാ
എലോലോ ഹേലയ്യാ എലോലോ ഹേലയ്യാ ഓ  ഓ  ഓ  ഓ ഓ

യത്തീമിന്‍ സുല്‍ത്താന്‍ വന്നേ മൊഞ്ചേറും മുല്‍ത്താന്‍ വന്നേ
സുബര്‍ക്കത്തു സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാന്‍ ദഫ്ഫുണ്ടോ താളം തട്ടാന്‍
പുലരട്ടെ എങ്ങും സന്തോഷം
അരുമക്കനവിന്‍ കനിയേ ഇളമക്കുളിരിന്‍ പൊരുളേ
റബ്ബിന്‍ അരുമക്കനവിന്‍ കനിയേ നല്ലൊരിളമക്കുളിരിന്‍ പൊരുളേ
ഇടം നിന്നും വലം നിന്നും തത്തി മുത്ത മുരശ്ശൊലി മദ്ദള താളമിട്

മാനത്തു സൂര്യനുദിച്ചു മദിച്ചു പടിഞ്ഞാട്ടേ
കാലക്കടലിലടി തെറ്റി പാങ്ങനെ വീഴോളം
തീയും വെയിലും മറന്നു പണിയണ കുഞ്ഞാലി
ചക്കും കടവത്തെ തിത്തിബി താത്താന്റെ ചങ്ങായീ
പെരുന്നാളെത്തും കാലം ഉറുമാല്‍ മാടിക്കെട്ടി ഉശിരായി ചെത്തും പോലെ വാ
പെരുന്നാളെത്തും കാലം ഉറുമാല്‍ മാടിക്കെട്ടി ഉശിരായി ചെത്തും പോലെ വാ
ഇടം നിന്നും വലം നിന്നും തത്തി മുത്ത മുരശ്ശൊലി മദ്ദള താളമിട്

യത്തീമിന്‍ സുല്‍ത്താന്‍ വന്നേ മൊഞ്ചേറും മുല്‍ത്താന്‍ വന്നേ
സുബര്‍ക്കത്തു സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാന്‍ ദഫ്ഫുണ്ടോ താളം തട്ടാന്‍
പുലരട്ടെ എങ്ങും സന്തോഷം

ഓ കല്ലായി കടവത്തെ കരിങ്കാണി ചന്തയില്‍ കിന്നരി വെയ്ക്കാത്തൊരു രാശാവ്
അടിമകളാം ഞമ്മക്ക് തല ചായ്ക്കാന്‍ ഖല്‍ബൊരത്താണിയാക്കാണ രാശാവ്

കാറക്കഴുത്തില്‍ കറുത്ത ചരടിട്ട കുഞ്ഞീവി
കാച്ചിയും തട്ടവും ഏലസ്സും കെട്ടിയ മുത്തീബി
അന്തിക്കിബിലീസ്സായ് ചുറ്റി നടക്കണ റംലാബി
ചന്തയ്ക്ക് ചന്തം പെരുത്തു കൊടുക്കണ സാറാബി
ഖല്‍ബില്‍ കണ്ണായ് മിന്നും കരളില്‍ മുത്തായ് തത്തും വീരനെ കാണാന്‍ കൂടെ വാ
ഖല്‍ബില്‍ കണ്ണായ് മിന്നും കരളില്‍ മുത്തായ് തത്തും വീരനെ കാണാന്‍ കൂടെ വാ
ഇടം നിന്നും വലം നിന്നും തത്തി മുത്ത മുരശ്ശൊലി മദ്ദള താളമിട്

യത്തീമിന്‍ സുല്‍ത്താന്‍ വന്നേ മൊഞ്ചേറും മുല്‍ത്താന്‍ വന്നേ
സുബര്‍ക്കത്തു സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാന്‍ ദഫ്ഫുണ്ടോ താളം തട്ടാന്‍
പുലരട്ടെ എങ്ങും സന്തോഷം
അരുമക്കനവിന്‍ കനിയേ ഇളമക്കുളിരിന്‍ പൊരുളേ
റബ്ബിന്‍ അരുമക്കനവിന്‍ കനിയേ നല്ലൊരിളമക്കുളിരിന്‍ പൊരുളേ
ഇടം നിന്നും വലം നിന്നും തത്തി മുത്ത മുരശ്ശൊലി മദ്ദള താളമിട്
യത്തീമിന്‍ സുല്‍ത്താന്‍ വന്നേ മൊഞ്ചേറും മുല്‍ത്താന്‍ വന്നേ
സുബര്‍ക്കത്തു സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാന്‍ ദഫ്ഫുണ്ടോ താളം തട്ടാന്‍
പുലരട്ടെ എങ്ങും സന്തോഷം

Download

No comments:

Post a Comment