Saturday, February 9, 2013

കുയിലിന്റെ മണിനാദം (Kuyilinte Maninadam)

ചിത്രം:പത്മവ്യൂഹം (Pathmavyooham)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം‌:യേശുദാസ്

കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍ കുതിരക്കുളമ്പടി കേട്ടൂ
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്
കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍ കുതിരക്കുളമ്പടി കേട്ടൂ
കുറുമൊഴിമുല്ല പൂങ്കാറ്റില്‍ രണ്ടു കുവലയപ്പൂക്കള്‍ വിടര്‍ന്നു
കുയിലിന്റെ മണിനാദം കേട്ടൂ

മാനത്തെ മായാവനത്തില്‍ നിന്നും മാലാഖ മണ്ണിലിറങ്ങീ
ആമിഴിത്താമരപ്പൂവില്‍ നിന്നും ആശാപരാഗം പറന്നൂ‍
ആവര്‍ണ്ണ രാഗപരാഗം എന്റെ ജീവനില്‍ പുല്‍കിപ്പടര്‍ന്നൂ

കുയിലിന്റെ മണിനാദം കേട്ടൂ

ആരണ്യസുന്ദരി ദേഹം ചാര്‍ത്തും ആതിരാനൂല്‍ച്ചേല പോലെ
ഈക്കാട്ടുപൂന്തേനരുവീ മിന്നും ഇളവെയില്‍ പൊന്നില്‍ തിളങ്ങീ
ഈ നദീതീരത്തു നീയാം സ്വപ്നമീണമായെന്നില്‍ നിറഞ്ഞൂ

കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍ കുതിരക്കുളമ്പടി കേട്ടൂ



Download

No comments:

Post a Comment