Saturday, February 9, 2013

സീമന്തരേഖയില്‍ (Seemantharekhayil)

ചിത്രം:ആശിര്‍വാദം (Ashirvadam)
രചന:ഭരണിക്കാവ് ശിവകുമാര്‍
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം‌:വാണി ജയറാം

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്ദനീലനിശീഥിനീ
മാനസദേവന്റെ ചുംബനപ്പൂക്കളോ സ്മേരവതീ നിന്റെ ചൊടിയിണയില്‍
ചൊടിയിണയില്‍
സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്ദനീലനിശീഥിനീ

വൃശ്ചികമാനത്തെ പന്തലില്‍ വെച്ചോ പിച്ചകപ്പൂവല്ലീ കുടിലില്‍ വെച്ചോ
ആരോടും ചിരിയ്ക്കുന്ന കുസൃതിയ്ക്കു പ്രിയദേവന്‍
ജീരകക്കസവിന്റെ പുടവതന്നൂ പട്ടുപുടവതന്നൂ
നീ ശ്രീമംഗലയായി അന്നു നീ സീമന്തിനിയായീ

സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്ദനീലനിശീഥിനീ

ആറാട്ടുഗംഗാ തീര്‍ത്ഥത്തില്‍ വെച്ചോ ആകാശപ്പാലതന്‍ തണലില്‍ വെച്ചോ
മുത്തിന്മേല്‍ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദവതീ ദേവന്‍ നിനക്കു തന്നോ ദേവന്‍ നിനക്കു തന്നോ
നീ പുളകാര്‍ദ്രയായി അന്നു നീ സ്നേഹവതീയായി

സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്ദനീലനിശീഥിനീ

Download

No comments:

Post a Comment