Sunday, February 10, 2013

ഒരു മയില്‍പ്പീലിയായ് (Oru Mayilpeeliyay)

ചിത്രം:അണിയാത്ത വളകള്‍ (Aniyatha Valakal)
രചന:ബിച്ചു തിരുമല
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം‌:എസ്.ജാനകി

ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്റെ തിരുമുടിക്കുടന്നയില്‍ തപസ്സിരിക്കും
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്റെ തിരുമുടിക്കുടന്നയില്‍ തപസ്സിരിക്കും
ഒരു മുളംതണ്ടായ് ഞാന്‍ പിറക്കുമെങ്കില്‍
നിന്റെ ചൊടിമലരിതളില്‍ വീണലിഞ്ഞു പാടും അലിഞ്ഞു പാടും
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്റെ തിരുമുടിക്കുടന്നയില്‍ തപസ്സിരിക്കും

നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ തിരുമാറിലെ ശ്രീവത്സമാകുവാന്‍
നിന്നിലലിഞ്ഞു ചേരാന്‍ എന്തു മോഹം ദേവാ ദേവാ

കാലികള്‍ മേയുമീ കാനനത്തില്‍ നിന്റെ
കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ
കാലികള്‍ മേയുമീ കാനനത്തില്‍ നിന്റെ
കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ
എന്നനുരാഗമാകും ഈ യമുനാതരംഗം
നിന്‍ പുണ്യതീര്‍ത്ഥമാകാന്‍ എന്തു ദാഹം കണ്ണാ കണ്ണാ

ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്റെ തിരുമുടിക്കുടന്നയില്‍ തപസ്സിരിക്കും
ഒരു മുളംതണ്ടായ് ഞാന്‍ പിറക്കുമെങ്കില്‍
നിന്റെ ചൊടിമലരിതളില്‍ വീണലിഞ്ഞു പാടും അലിഞ്ഞു പാടും

Download

No comments:

Post a Comment