Sunday, February 17, 2013

സന്ധ്യയ്ക്കെന്തിനു സിന്ദൂരം (Sandhyakkenthinu Sindhooram)

ചിത്രം:മായ (Maya)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം‌:പി.ജയചന്ദ്രന്‍

സന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം
കാട്ടാറിനെന്തിനു പാദസരം എന്‍ കണ്‍മണിക്കെന്തിനാഭരണം

സന്ധ്യയ്ക്കെന്തിനു സിന്ദൂരം

മായികമാകും മന്ദസ്മിതത്തിന്റെ മാറ്ററിയുന്നവരുണ്ടോ

തങ്കമേ
തങ്കമേ നിന്‍ മേനി കണ്ടാല്‍ കൊതിക്കാത്ത തങ്കവും വൈരവുമുണ്ടോ

സന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം

ഭൂമിയില്‍ സ്വര്‍ഗത്തിന്‍ ചിത്രം വരയ്ക്കുന്നു കാമുകനായ വസന്തം

എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ
എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ നിന്‍ ഭാവഗന്ധം

സന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം
കാട്ടാറിനെന്തിനു പാദസരം എന്‍ കണ്‍മണിക്കെന്തിനാഭരണം
സന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം

Download

No comments:

Post a Comment