Tuesday, February 12, 2013

ഹൃദയ സരസ്സിലെ (Hrudaya Sarassile)

ചിത്രം:പാടുന്ന പുഴ (Padunna Puzha)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം‌:യേശുദാസ്

ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയു
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയു
അര്‍ദ്ധ നിമീലിത മിഴികളിലൂറും അശ്രു ബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയു നീ പറയു

എഴുതാന്‍ വൈകിയ ചിത്ര കഥയിലെ എഴഴകുള്ളൊരു നായിക നീ
എഴുതാന്‍ വൈകിയ ചിത്ര കഥയിലെ എഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവന സീമയില്‍ ഇന്നലെ വന്ന തപസ്വിനി നീ

ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയു നീ പറയു

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി ഇത്രയും നീലിമ നിന്റെ കണ്ണില്‍

ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയു നീ പറയു



Download

No comments:

Post a Comment