Sunday, February 17, 2013

ചന്ദനത്തില്‍ (Chandhanathil)

ചിത്രം:ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു (Shasthram Jayichu Manushyan Thottu)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം‌:പി.ജയചന്ദ്രന്‍

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം

ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങള്‍
ഇതളിട്ടുണരും താളലയങ്ങള്‍ ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ നീസുഖ രംഗസോപാനമോ

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം

ഓമനേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോലകപോലം
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ പ്രേമനിധിയോ നീസുഖ സ്വര്‍ഗ്ഗവാസന്തമോ

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പംDownload

No comments:

Post a Comment