Monday, February 18, 2013

കണ്ണീര്‍ക്കായലിലേതോ (Kanneerkayaliletho)

ചിത്രം:രംജിറാവു സ്പീകിംഗ്‌ (Ramji Rao Speaking)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും കൂടെയില്ലൊരാളും കൂട്ടിന്നു വേറെ
കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ

ഇരുട്ടിലങ്ങേതോ കോണില്‍ നാലഞ്ചു നക്ഷത്രങ്ങള്‍
കാവല്‍വിളക്കെന്നോണം കാണാമെന്നാലും
കറുപ്പെഴും മേഘക്കീറില്‍ വീഴുന്ന മിന്നല്‍ച്ചാലില്‍
രാവിന്റെ ശാപം തെല്ലും തീരില്ലെന്നാലും
തിരക്കൈയ്യിലാടി തീരങ്ങള്‍ തേടി ദിശയറിയാതെ കാതോര്‍ത്തു നില്പൂ
കടല്‍പ്പക്ഷി പാടും പാട്ടൊന്നു കേള്‍ക്കാന്‍

കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ

ചുഴിത്തിരയ്ക്കുള്ളില്‍ ചുറ്റും ജീവന്റെയാശാനാളം
കാറ്റിന്റെ കൈകള്‍ കെട്ടും യാമങ്ങള്‍ മാത്രം
വിളമ്പുവാനില്ലെന്നാലും നോവിന്റെ മണ്‍പാത്രങ്ങള്‍
ദാഹിച്ച നീരിന്നൂഴം തേടുന്നു വീണ്ടും
വിളിപ്പാടു ചാരെ വീശുന്ന ശീലില്‍ കിഴക്കിന്റെ ചുണ്ടില്‍ പൂശുന്ന ചേലില്‍
അടുക്കുന്നു തീരം ഇനിയില്ല ദൂരം

കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും കൂടെയില്ലൊരാളും കൂട്ടിന്നു വേറെ
കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ

Download

No comments:

Post a Comment