Tuesday, February 19, 2013

കുനു കുനെ ചെറു (Kunu Kune Cheru)

ചിത്രം:യോദ്ധ (Yodha)
രചന:ബിച്ചു തിരുമല
സംഗീതം:എ.ആര്‍ .റഹ് മാന്‍
ആലാപനം‌:യേശുദാസ് ,സുജാത

കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍

ആ ഹ ഓ  ഓ  ഓ
മുഖവും മെയ്യും ഊടും പാവും മൂടും ഹാ ഹാ
വഴിയോരത്തെ വേലപ്പൂവേ നാണം ഹോ ഓ ഹോ ഹോ
ഇരുവാലന്‍ പൂങ്കിളിയേ ഇത്തിരിയ്ക്കു സ്വപ്നമിട്ട മിഴിയില്‍
ഇണയേ തേടും ദുരിശം മുത്തമിട്ടു വച്ചതെന്തിനാണീശം
ശില്‍പ്പമെന്‍ മുന്നില്‍ ശില്‍പ്പി എന്‍ പിന്നില്‍
ശില്‍പ്പശാല നെഞ്ചകങ്ങളില്‍

കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു വരു

ഓ ഓ ഓ ഓ ഓ ഓ ഓ ആഹാ ഓ ഓ ഓ ഓ ഓ

ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും മ്  മ്
ശശികാന്ത കല്ലായി പോയെന്‍ മാനസം മ്  മ്
തുളസി തീര്‍ത്ഥം കിനിയും ഋതു കൊണ്ടു മണ്ട വെച്ച ശിഖരം
ഉണരും നേപ്പാള്‍ നഗരം കൊണ്ടു തന്നു നിന്നെ ഇന്നു പകരം
സ്വര്‍ഗ്ഗമീ ബന്ധം സ്വന്തമീ ബന്ധം
സുന്ദരം ജന്മ സംഗമം

കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
ചുവടിടും കവിളുകളില്‍

Download

No comments:

Post a Comment