Thursday, February 21, 2013

മഞ്ഞില്‍ പൂത്ത സന്ധ്യേ (Manjil Pootha Sandhye)

ചിത്രം:മിന്നാമിനുങ്ങിനും മിന്നുകെട്ട് (Minnaminunginum Minnukettu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സ്വര്‍ണ ലത

മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ
മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ
തെന്നല്‍ത്തേരിറങ്ങും ഇളനീര്‍ക്കുളിരില്‍
തമ്മില്‍ ചേര്‍ന്നിണങ്ങാന്‍ കൊതിയല്ലയോ
മുടിമാടിവെച്ചൊരു പൂതിരുകിയ നിന്നെക്കാണുമ്പോള്‍
ഇടനെഞ്ചിനുള്ളിലെ പൊന്നുടുക്കില്‍ താളം കേള്‍ക്കുന്നു
മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ
തെന്നല്‍ത്തേരിറങ്ങും ഇളനീര്‍ക്കുളിരില്‍
തമ്മില്‍ ചേര്‍ന്നിണങ്ങാന്‍ കൊതിയല്ലയോ

ഈ നീലാകാശം നിന്റെ കണ്ണില്‍ മിന്നും ഈ പൂക്കാലം ഇതള്‍ ചൂടും
ഓ ഈ സായം കാലം എന്നെ പൊന്നില്‍ മൂടും ഈ സല്ലാപം ശ്രുതി മീട്ടും
മലരമ്പുകൊണ്ടൊരു മാന്‍ കുരുന്നു പോലെ നീ
എന്റെ മാര്‍ത്തടത്തിലെ പൂങ്കറുകയില്‍ വീഴുമോ

മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ

ഈ ചെണ്ടും വണ്ടും തമ്മിലൊന്നായ് ത്തീരും ഈ നീഹാരം വിരിനീര്‍ത്തും
ഓ ഈ കാറ്റും ഞാനും നിന്റെ കൂന്തല്‍ പുല്‍കും ഈ കാട്ടാറോ കളിയാക്കും
മുഴുതിങ്കള്‍ കൊണ്ടൊരു പൊട്ടണിഞ്ഞ രാത്രിയില്‍
നിഴല്‍ നെയ്തൊരുക്കിയ മണ്ഡപത്തില്‍ നില്‍പ്പൂ ഞാന്‍

മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ
തെന്നല്‍ത്തേരിറങ്ങും ഇളനീര്‍ക്കുളിരില്‍
തമ്മില്‍ ചേര്‍ന്നിണങ്ങാന്‍ കൊതിയല്ലയോ
മുടിമാടിവെച്ചൊരു പൂതിരുകിയ നിന്നെക്കാണുമ്പോള്‍
ഇടനെഞ്ചിനുള്ളിലെ പൊന്നുടുക്കില്‍ താളം കേള്‍ക്കുന്നു
മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ

Download

No comments:

Post a Comment