Thursday, February 21, 2013

ഒരു വല്ലം പൊന്നും (Oru Vallam Ponnum)

ചിത്രം:മിന്നാരം (Minnaram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി,ഷിബു ചക്രവര്‍ത്തി
സംഗീതം:എസ്.പി.വെങ്കടേഷ്
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,സുജാത

ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നില്‍ മിന്നും തിരുകോടി പാവും
പടകാളി പെണ്ണേ നിന്‍ മണിമെയ്യില്‍ ചാര്‍ത്തീടാം
തുളുനാടന്‍ ചേലില്‍ നിന്നെ വരവേല്‍ക്കാന്‍ വന്നോളാം
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നില്‍ മിന്നും തിരുകോടി പാവും

ഓരിലത്താളി ഞാന്‍ തേച്ചു തരാം നിന്റെ തളിര്‍മേനിയാകെ ഞാന്‍ ഓമനിക്കാം
ചാലിച്ച ചന്ദനം ഞാനൊരുക്കാം നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
കരളിലാളുന്ന കനലില്‍ വീഴുന്ന ശലഭം ഞാനല്ലേ
കതിരവനെതിരിടും ഇളമുളം കിളിയുടെ ചിറകിലരികെയണയാം

ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നില്‍ മിന്നും തിരുകോടി പാവും

ആലിലക്കുന്നിലെ ആഞ്ഞിലിയില്‍ നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം
മാനത്തെ മാരിവില്‍ ചില്ലയൊന്നില്‍ തമ്മില്‍ പുണര്‍ന്നാടുവാന്‍ ഞാനൊരൂയലിടാം
തിളവിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം
പുഴയില്‍ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം
മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം

പുതുമോടിപ്പാട്ടും പാടി കളിയാടാന്‍ വന്നോനേ
ഒരു വല്ലം പൊന്നും പൂവും കണികാണാന്‍ വേണ്ടല്ലോ
ഇലവംഗക്കാടും ചുറ്റി കൂത്താടും കലമാനേ
ഇടനെഞ്ചില്‍ കോലം തുള്ളും പലമോഹം പാഴാണേ



Download

No comments:

Post a Comment