Monday, February 18, 2013

ഉന്നം മറന്നു (Unnam Marannu)

ചിത്രം:ഇന്‍ ഹരിഹര്‍ നഗര്‍ (In Harihar Nagar)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍

ലാലാലാ ലല ലാലാലാ ലാലാലാ ലല ലാലാലാ

പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരും
പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരും
ഉശിരേറിയാല്‍ പുലിപുല്ലെടാ ഉശിരില്ലെന്നതു നേരെടാ
എലിതുമ്മിയാല്‍ മലവീഴുമോ എരിതീയില്‍ ചിരി വേവുമോ
കലഹം കൂടുമുലകം മേടുപലതും കാട്ടിയിതിലെ
പായുംമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവര്‍

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ

ബംബ ബംബ ബം ബിം ബംബ ബംബ ബം
ബംബ ബംബ ബം ബിം ബംബ ബംബ ബം

ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനിവെറുതേ ചിതലുകളേ
ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനിവെറുതേ ചിതലുകളേ
ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ
പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്നൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ

Download

No comments:

Post a Comment