Saturday, February 9, 2013

താലോലം പൈതല്‍ (Thalolam Paithal)

ചിത്രം:എഴുതാപ്പുറങ്ങള്‍ (Ezhuthappurangal)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:വിദ്യാധരന്‍
ആലാപനം‌:ചിത്ര

താലോലം പൈതല്‍ താലോലം താമരപ്പൂന്തൊട്ടിലിലാലോലം

പൂമിഴിയില്‍ പൊന്‍കിനാവിന്‍ തേന്‍ കിനിഞ്ഞു നീയുറങ്ങൂ

അമ്മിഞ്ഞപ്പാല്‍നുരയോലും ചുണ്ടില്‍ ചിരി വിരിയും

തുമ്പക്കുടത്തിന്നു തങ്കക്കുടത്തിന്നൊരുമ്മ കൊടുത്തമ്മ പോകും
ഈ പഞ്ചമിച്ചന്ദ്രിക പോകും

താലോലം പൈതല്‍ താലോലം താമരപ്പൂന്തൊട്ടിലിലാലോലം

കൂട്ടിലെ കുഞ്ഞു കിളിക്കും കാട്ടിലെ കുരുവികള്‍ക്കും

കാണാതെ ചൊല്ലുവാന്‍ ഈണങ്ങളോരോന്നു പാടിക്കൊടുത്തമ്മ പോകും
ഈ മാണിക്യക്കുയിലമ്മ പോകും

താലോലം പൈതല്‍ താലോലം താമരപ്പൂന്തൊട്ടിലിലാലോലം
പൂമിഴിയില്‍ പൊന്‍കിനാവിന്‍ തേന്‍ കിനിഞ്ഞു നീയുറങ്ങൂ
താലോലം പൈതല്‍ താലോലം താമരപ്പൂന്തൊട്ടിലിലാലോലം
താലോലം പൈതല്‍ താലോലം താമരപ്പൂന്തൊട്ടിലിലാലോലം

Download

No comments:

Post a Comment