Thursday, February 7, 2013

ശ്യാമമേഘമേ നീ (Shyamameghame Nee)

ചിത്രം:അധിപന്‍ (Adhipan)
രചന:ചുനക്കര രാമന്‍കുട്ടി
സംഗീതം:ശ്യാം
ആലാപനം‌:ചിത്ര

നിസ ഗസ നിസ ഗസ നിസ ഗസ നിസ ഗസ പാ
സഗ മഗ സഗ മഗ സഗ മഗ സഗ മഗ സാ
സനിപ നിപമ സനിപ നിപമ
സനി ഗസ മഗ പമ നിപ സനി ഗനിസ
പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
സഗ മപ നിപമപ സഗമപ നിപമപ

ശ്യാമമേഘമേ നീ യദുകുല സ്നേഹദൂതുമായ് വാ
ഇതുവഴി കാളിന്ദീതടത്തില്‍ അരിയൊരു പ്രേമഹര്‍ഷമായീ
കുഴല്‍വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദരസന്ധ്യ പനിനീര്‍മഴയില്‍ കുളിരുമ്പോള്‍
അഴകായ്‌ അരികില്‍ വരുമോ
പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ സഗമപ സ്നേഹദൂതുമായ് വാ
നിപമപ കാളിന്ദീതടത്തില്‍ സഗമപ പ്രേമഹര്‍ഷമായീ

നിസഗമ സഗമപ ഗമപനി മപനിസ
നിസ ഗ സനിസ
സമഗമ സഗസ
നിസ നിസ പനി പ
പമ പനി പനി മ പ മ
നിസ ഗമ ഗമ സഗ സ

ഏതോ ഹരിതനികുഞ്ജത്തില്‍ പല്ലവിയായതു നീയല്ലോ
ആരാമത്തിന്‍ കുസൃതിപ്പൂങ്കാറ്റും മണവും നീയല്ലോ
അകതാരില്‍ ഒരു രാഗം അനുപല്ലവിയായ് തീരുമ്പോള്‍
ഉദയത്തിന്‍ സൗവര്‍ണ്ണ കിരണങ്ങള്‍ വിതറുന്ന പൂവായ് മനസ്സില്‍ വിരിയൂ

സനി ഗസ മഗ പമ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ സഗമപ സ്നേഹദൂതുമായ് വാ
നിപമപ കാളിന്ദീതടത്തില്‍ സഗമപ പ്രേമഹര്‍ഷമായീ

സമഗസ ഗപമഗ മനിപമ പനിസ
സാ നിസ ഗഗസനി പാനിപാ മപനിപ സനിപമ ഗാമഗാ
നിസ നിസ ഗമ ഗമ സഗ സഗ മപ മപ ഗമ പനി മപസ
മമഗ പപമ നിനിപ സസനി ഗസ
മമഗ പപമ നിനിപ സസനി ഗസ
മമഗ പപമ നിനിപ സസനി ഗസ

ഏതകലങ്ങളില്‍ നീയിപ്പോള്‍ മഴമുകിലോടൊത്തലയുന്നു
വിരഹത്തിന്‍ സ്വരരാഗങ്ങള്‍ ശിവരഞ്ജിനിയായ് മാറുമ്പോള്‍
ജനിമൃതി തന്‍ പാതയില്‍ ഞാന്‍ എന്നും നിന്നെ തേടുന്നു
രതിസുഖസാരേ നീ അരികില്‍ വന്നെനിക്കൊരു മധുരം തൂകിത്തരുമോ

സനി ഗസ മഗ പമ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ യദുകുല സ്നേഹദൂതുമായ് വാ
ഇതുവഴി കാളിന്ദീതടത്തില്‍ അരിയൊരു പ്രേമഹര്‍ഷമായീ
കുഴല്‍വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദരസന്ധ്യ പനിനീര്‍മഴയില്‍ കുളിരുമ്പോള്‍
അഴകായ്‌ അരികില്‍ വരുമോ

പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ സഗമപ സ്നേഹദൂതുമായ് വാ
നിപമപ കാളിന്ദീതടത്തില്‍ സഗമപ പ്രേമഹര്‍ഷമായീ



Download

No comments:

Post a Comment