Monday, February 11, 2013

പാട്ടുപാടി ഉറക്കാം (Pattupadi Urakkam)

ചിത്രം:സീത (Seetha)
രചന:അഭയദേവ്
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം‌:പി.സുശീല

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ കരളിന്റെ കാതലേ

നിന്നാലീ‍ പുല്‍മാടം പൂമേടയായെടാ
നിന്നാലീ‍ പുല്‍മാടം പൂമേടയായെടാ
കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ വന്നെടാ

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ കരളിന്റെ കാതലേ

രാജാവായ് തീരും നീ ഒരു കാലമോമനേ
രാജാവായ് തീരും നീ ഒരു കാലമോമനേ
മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ രാമനേ

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ കരളിന്റെ കാതലേ
രാരി രാരോ രാരിരോ രാരി രാരോ രാരിരോ
രാരി രാരോ രാരിരോ രാരി രാരോ രാരിരോ



Download

No comments:

Post a Comment