Saturday, February 9, 2013

സുഖമൊരു ബിന്ദു (Sukhamoru Bindu)

ചിത്രം:ഇതു മനുഷ്യനോ (Ithu Manushyano)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം‌:യേശുദാസ്,ബി.വസന്ത

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം
മ്  മ്  മ്  മ്  മ്  മ്  ആ  ആ  ആ  ആ  ആ  ആ

കണ്ണീരില്‍ തുടങ്ങും ചിരിയായ്‌ വളരും കണ്ണീരിലേക്കു മടങ്ങും
നാഴിക മണിയുടെ സ്പന്ദനഗാനം ഈ വിശ്വചൈതന്യഗാനം
കാലം അളക്കും സൂചി മരിക്കും കാലം പിന്നെയും ഒഴുകും

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം
മ്  മ്  മ്  മ്  മ്  മ്  ആ  ആ  ആ  ആ  ആ  ആ

ആത്മാവിന്‍ ഭാവന വസന്തം വിടര്‍ത്തും ആയിരം വര്‍ണ്ണങ്ങള്‍ പടര്‍ത്തും
ആശയൊരാതിര നക്ഷത്രമാകും അതു ധൂമകേതുവായ്‌ മാറും
പുലരി ചിരിക്കും സന്ധ്യ തുടിക്കും ഭൂമി പിന്നെയും തിരിയും

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം ജീവിതം അതു ജീവിതംDownload

No comments:

Post a Comment