Wednesday, February 27, 2013

നാലുകെട്ടിന്‍ (Nalukettin)

ചിത്രം:കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (Kottaram Veettil Appoottan)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:എം.ജി.ശ്രീകുമാര്‍

നാലുകെട്ടിന്‍ അകത്തളത്തില്‍ നൂറു വട്ടം കൊതിച്ചിരുന്നു
കാണാന്‍ നിന്നെ കാണാന്‍ തരിവളയുടെ ചിരിയതില്‍
ഉരുകിയ മധുരവുമായ് നീ വരും

ഉരുകിയ മധുരവുമായ്

മുറ്റത്തെ മാവിന്‍ കൊമ്പിന്മേല്‍ ആടും പക്ഷി പറഞ്ഞു ഇല്ല വരില്ല നീ

മനയുടെ അറ്റത്തെ പാടവരമ്പിന്മേല്‍ ഓടും തുമ്പി പറഞ്ഞു ഇല്ല വരില്ല നീ
പക്ഷേ മനസ്സെന്റെ കാതോരം ചൊല്ലുന്നു പെണ്ണേ നീ വരുമെന്ന്
പക്ഷിക്കും തെറ്റൊക്കെ പറ്റുമെന്ന്

നാലുകെട്ടിന്‍ അകത്തളത്തില്‍ നൂറു വട്ടം കൊതിച്ചിരുന്നു
കാണാന്‍ നിന്നെ കാണാന്‍ തരിവളയുടെ ചിരിയതില്‍
ഉരുകിയ മധുരവുമായ്

ദൂരത്തൂന്നാരോ പോരുന്ന കണ്ടേ പൂക്കള്‍ ഉലഞ്ഞു നെഞ്ചിനകത്തെല്ലാം

മനയുടെ വാതില്‍ക്കല്‍ നോക്കി ഞാന്‍ ഈയറ്റം നില്‍ക്കെ
കണ്ണില്‍ ഉടക്കി കണ്‍മണി തന്‍ രൂപം
അപ്പോള്‍ മിഴിക്കൊമ്പില്‍ ഊഞ്ഞാല കെട്ടി ഞാന്‍ ഒപ്പം ഇരുന്നാടാന്‍
പണ്ടത്തെ പാട്ടുകള്‍ പാടിയാടാന്‍

നാലുകെട്ടിന്‍ അകത്തളത്തില്‍ നൂറു വട്ടം കൊതിച്ചിരുന്നു
കാണാന്‍ നിന്നെ കാണാന്‍ തരിവളയുടെ ചിരിയതില്‍
ഉരുകിയ മധുരവുമായ് നീ വരും
നാലുകെട്ടിന്‍ അകത്തളത്തില്‍ നൂറു വട്ടം കൊതിച്ചിരുന്നു
കാണാന്‍ നിന്നെ കാണാന്‍ തരിവളയുടെ ചിരിയതില്‍
ഉരുകിയ മധുരവുമായ്

Download

No comments:

Post a Comment