Sunday, February 10, 2013

ചെമ്പകപ്പൂങ്കാവനത്തിലെ (Chembakappoonkavanathile)

ചിത്രം:ആഭിജാത്യം (Abhijathyam)
രചന:പി.ഭാസ്കരന്‍
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം‌:യേശുദാസ്

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍
ഒരു ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി

തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി
അതില്‍ സുന്ദരപ്രതീക്ഷകള്‍ തന്‍ ചായം പുരട്ടി
ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍
രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു

ആ മധുരസംഗീതത്തിന്‍ ലഹരിയാലെ
സ്വന്തം ഭൂമിദേവിയെ പാവം മറന്നുപോയി
ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി
പാവമപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി പാട്ടു നിര്‍ത്തി

കാത്തു നില്‍ക്കും വയലില്‍ തന്‍ കലപ്പയൂന്നി
തന്റെ വേര്‍പ്പുകൊണ്ട് വിതയ്ക്കുവാന്‍ അവനിറങ്ങി
എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍
മണ്ണിതിന്റെ മകനായ്‌ അവനിറങ്ങി അവനിറങ്ങി

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍
ഒരു ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി



Download

No comments:

Post a Comment