Sunday, February 10, 2013

വാകപ്പൂമരം ചൂടും (Vakapoomaram Choodum)

ചിത്രം:അനുഭവം (Anubhavam)
രചന:ബിച്ചു തിരുമല
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം‌:യേശുദാസ്

വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍
വാടകയ്ക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍
പണ്ടൊരു വടക്കന്‍ തെന്നല്‍
വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍
വാടകയ്ക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍
പണ്ടൊരു വടക്കന്‍ തെന്നല്‍

വാതിലില്‍ വന്നെത്തിനോക്കിയ വസന്ത പഞ്ചമിപ്പെണ്ണിന്‍
വളകിലുക്കം കേട്ട് കോരിത്തരിച്ചു നിന്നു തെന്നല്‍ തരിച്ചു നിന്നു
വിരല്‍ ഞൊടിച്ചു വിളിച്ച നേരം വിരല്‍ കടിച്ചവള്‍ അരികില്‍ വന്നു
വിധുവദനയായ് വിവശയായവള്‍ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു

വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍
വാടകയ്ക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍
പണ്ടൊരു വടക്കന്‍ തെന്നല്‍

തരള ഹൃദയ വികാര ലോലന്‍ തെന്നല്‍ അവളുടെ ചൊടി മുകര്‍ന്നു
തണു‍വണിത്തളിര്‍ ശയ്യയില്‍ തനു തളര്‍ന്നു വീണു തമ്മില്‍ പുണര്‍ന്നു വീണു
പുലരി വന്നു വിളിച്ച നേരം അവനുണര്‍ന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞുപോയി തെന്നല്‍ പറന്നുപോയി

വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍
വാടകയ്ക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍
പണ്ടൊരു വടക്കന്‍ തെന്നല്‍

Download

No comments:

Post a Comment