Thursday, February 21, 2013

വാലിന്മേല്‍ പൂവും (Valinmel Poovum)

ചിത്രം:പവിത്രം (Pavithram)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ശരത്
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത 

വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ
വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ
സുഖമോ അമ്മക്കിളിതന്‍ കുശലം തേടും അഴകേ
വരു നാവോറ് പാടാന്‍ നീ ഇനിവരും വിഷുനാളില്‍
വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ

അമ്മത്തിരുവയറുള്ളില്‍ക്കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണിപ്രാവ്
അമ്മത്തിരുവയറുള്ളില്‍ക്കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണിപ്രാവ്
എന്തിനി വേണം എന്നരുളേണം പുന്നെല്ലിന്നവിലോ പൂവന്‍‌കനിയോ
തുമ്പപ്പൂച്ചോറോ തൂശനിലതന്‍ തുഞ്ചത്തുവച്ച പഴം‌നുറുക്കോ
തിരുനെല്ലിക്കാവിലെ ആ ആ ആ ആ
തിരുനെല്ലിക്കാവിലെ ചെറുതെച്ചിത്തേന്‍പഴം
വരു കല്‍ക്കണ്ടത്തേന്മാവില്‍ വിരുന്നുകൂടാന്‍ പോകാം

വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ

ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ

കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ് കൂട്ടുകൂടാല്ലോ ഇനി കൂട്ടുകൂടാല്ലോ
കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ് കൂട്ടുകൂടാല്ലോ ഇനി കൂട്ടുകൂടാല്ലോ
പൊന്‍‌കുരുത്തോലക്കുഴലുണ്ടേ കൊഞ്ചും ചിലമ്പിന്‍ മണിയുണ്ടേ
പുന്നാഗക്കയ്യിലെ തുടിയുണ്ടേ പൂക്കുലതുള്ളുന്ന താളമുണ്ടേ
കളമനെല്‍പ്പാടത്തെ ആ ആ ആ ആ
കളമനെല്‍ക്കതിര്‍ തരും കുറുമണി പാല്‍മണി
ഇനി എന്തേ കൊച്ചമ്പാട്ടീ മനസ്സില്‍ മോഹം ചൊല്ല്

വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ
വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ
സുഖമോ അമ്മക്കിളിതന്‍ കുശലം തേടും അഴകേ
വരു നാവോറ് പാടാന്‍ നീ ഇനിവരും വിഷുനാളില്‍
വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ



Download

No comments:

Post a Comment