Thursday, February 7, 2013

തൊഴുതുമടങ്ങും (Thozhuthumadangum)

ചിത്രം:അക്ഷരങ്ങള്‍ (Aksharangal)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ശ്യാം
ആലാപനം‌:ഉണ്ണി മേനോന്‍

തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു
ഈറന്‍‌മുടിയില്‍ നിന്നിറ്റിറ്റു വീഴും നീര്‍മണി തീര്‍ത്ഥമായ്
കറുകപ്പൂവിനു തീര്‍ത്ഥമായി
തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു

പഴയകോവിലിന്‍ സോപാനത്തില്‍ പതിഞ്ഞൊരീണം കേള്‍ക്കുന്നു
ആ ആ‍ ആ ആ ആ‍ ആ ആ ആ‍ ആ
പഴയകോവിലിന്‍ സോപാനത്തില്‍ പതിഞ്ഞൊരീണം കേള്‍ക്കുന്നു
അതിലൊരു കല്ലോലിനി ഒഴുകുന്നു കടമ്പു പൂക്കുന്നു
അനന്തമായ് കാത്തുനില്‍ക്കും ഏതോ മിഴികള്‍ തുളുമ്പുന്നു

തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു

ഇവിടെ ദേവകള്‍ ഭൂമിയെ വാഴ്ത്തി കവിതകള്‍ മൂളി പോകുന്നു
മ്    മ്    മ്    മ്    മ്    മ്    മ്    മ്    മ്
ഇവിടെ ദേവകള്‍ ഭൂമിയെ വാഴ്ത്തി കവിതകള്‍ മൂളി പോകുന്നു
അതിലൊരു കന്യാഹൃദയം പോലെ താമരപൂക്കുന്നു
ദലങ്ങളില്‍ ഏതോ നൊമ്പര തുഷാരകണികകള്‍ ഉലയുന്നു

തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു
ഈറന്‍‌മുടിയില്‍ നിന്നിറ്റിറ്റു വീഴും നീര്‍മണി തീര്‍ത്ഥമായ്
കറുകപ്പൂവിനു തീര്‍ത്ഥമായി
മ്    മ്    മ്    മ്    മ്    മ്    മ്    മ്    മ്Download

No comments:

Post a Comment