Saturday, February 16, 2013

കാളീ ഭദ്രകാളീ (Kali Badrakali)

ചിത്രം:മറുനാട്ടില്‍ ഒരു മലയാളി (Marunattil Oru Malayali)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം‌:പി.ജയചന്ദ്രന്‍ ,പി.ലീല

കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ മായേ മഹമായേ മാരിയമ്മന്‍ തായേ
അമ്മന്‍കുടമേന്തി ആടിയാടി വന്നേന്‍ പമ്പാമേളം കൊട്ടി പാടിപ്പാടി വന്നേന്‍

നിന്റെ പാദപങ്കജങ്ങള്‍ തേടിത്തേടി വന്നേന്‍
കുങ്കുമവും കുരുന്നിലയും മഞ്ഞളുമായ് വന്നേന്‍
കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ മായേ മഹമായേ മാരിയമ്മന്‍ തായേ

അറിയാതടിയങ്ങള്‍ ചെയ്യും പിഴകളെല്ലാം മറക്കൂ മാപ്പുതരൂ മായാഭഗവതിയേ

നിന്റെ കോവില്‍നട തുറക്കാന്‍ ഓടിയോടി വന്നേന്‍
ദാരുകനെ നിഗ്രഹിച്ച ദേവതയേ കനിയൂ

കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ മായേ മഹമായേ മാരിയമ്മന്‍ തായേ

ഭക്തരക്ഷക നീ ശക്തിരൂപിണി നീ കരളില്‍ തിരയടിയ്ക്കും കരുണാസാഗരം നീ

നിന്റെ ദീപമാല കാണാന്‍ നോമ്പുനോറ്റു വന്നേന്‍
കൂട്ടുചേര്‍ന്നു കുടവുമായി കുമ്മി പാടി വന്നേന്‍

കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ മായേ മഹമായേ മാരിയമ്മന്‍ തായേ
കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ മായേ മഹമായേ മാരിയമ്മന്‍ തായേ
കാത്തരുളൂ ദേവീ കാത്തരുളൂ ദേവീ കാത്തരുളൂ ദേവീ കാത്തരുളൂ ദേവീ

Download

No comments:

Post a Comment