Saturday, February 9, 2013

ആയിരമജന്താ (Ayiramajantha)

ചിത്രം:ശംഖുപുഷ്പം (Shankhupushpam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം‌:യേശുദാസ്

ആയിരമജന്താ ചിത്രങ്ങളില്‍ ആ മഹാബലിപുര ശില്‍പ്പങ്ങളില്‍
നമ്മുടെ മോഹങ്ങള്‍ ജന്മാന്തരങ്ങളായ്‌
സംഗീതമാലപിച്ചു സംഗമസംഗീതമാലപിച്ചു
ഓര്‍മ്മയില്ലേ നിനക്കൊന്നും ഓര്‍മ്മയില്ലേ
ആയിരമജന്താ ചിത്രങ്ങളില്‍

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന വിരഹിണിസന്ധ്യയെപ്പോലെ
അലയുന്നു ഞാനിന്നു
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാന്‍
അരികിലുണ്ടെന്നാലും നീ
വെണ്‍മേഘ ഹംസങ്ങള്‍ കൊണ്ടുവരേണമോ എന്‍ ദുഃഖ സന്ദേശങ്ങള്‍
എന്‍ ദുഃഖ സന്ദേശങ്ങള്‍

ആയിരമജന്താ ചിത്രങ്ങളില്‍

വിദളിതരാഗത്തിന്‍ മണിവീണതേടുന്ന വിരഹിയാം വിരലിനെപ്പോലെ
കൊതിയ്ക്കുകയാണിന്നും
കൊതിയ്ക്കുകയാണിന്നും നിന്നെത്തലോടുവാന്‍
മടിയിലുണ്ടെന്നാലും നീ
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ മമനാദ നൂപുരങ്ങള്‍
മമനാദ നൂപുരങ്ങള്‍

ആയിരമജന്താ ചിത്രങ്ങളില്‍ ആ മഹാബലിപുര ശില്‍പ്പങ്ങളില്‍
നമ്മുടെ മോഹങ്ങള്‍ ജന്മാന്തരങ്ങളായ്‌
സംഗീതമാലപിച്ചു സംഗമസംഗീതമാലപിച്ചു
ഓര്‍മ്മയില്ലേ നിനക്കൊന്നും ഓര്‍മ്മയില്ലേ
ആയിരമജന്താ ചിത്രങ്ങളില്‍



Download

No comments:

Post a Comment