Tuesday, February 19, 2013

സംഗീതമേ സാമജേ (Sangeethame Samaje)

ചിത്രം:പൂച്ചക്കാരു മണികെട്ടും (Poochakkaru Manikettum)
രചന:ബിച്ചു തിരുമല
സംഗീതം:ജോണ്‍സണ്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

സംഗീതമേ സാമജേ എന്‍ സരസ സല്ലാപമേ
സൗഭാഗ്യമേ ജീവനാദം തുടരുമാലാപമേ
എന്‍ സ്വരാഞ്ജലി പൂജയില്‍ ജന്മതംബുരു മീട്ടിനീ
ഹൃദയമാം പൂവില്‍ നിറയും ശ്രുതി സുമംഗലിയായ്
സംഗീതമേ സാമജേ എന്‍ സരസ സല്ലാപമേ
സൗഭാഗ്യമേ ജീവനാദം തുടരുമാലാപമേ

വീണുടഞ്ഞ ശംഖിലെ ധ്വനിയിലൊഴുകിയ പുണ്യമേ
കുങ്കുമോത്സവസന്ധ്യകള്‍ നിന്‍ മൃദുലമാം കവിള്‍ തഴുകിയോ
വീണുടഞ്ഞ ശംഖിലെ ധ്വനിയിലൊഴുകിയ പുണ്യമേ
കുങ്കുമോത്സവസന്ധ്യകള്‍ നിന്‍ മൃദുലമാം കവിള്‍ തഴുകിയോ
കാട്ടുപുല്‍ത്തണ്ടില്‍ ഏതോ കാറ്റുതാരാട്ടി ഓമനത്തിങ്കള്‍ കുഞ്ഞും പാലിലാറാടി
മിഴിയില്‍ മേവല്‍ക്കിളികള്‍ തൂവല്‍പൊഴിയും നേരം കാതിനു കൗതുകമേകി വരൂ

സംഗീതമേ സാമജേ എന്‍ സരസ സല്ലാപമേ
സൗഭാഗ്യമേ ജീവനാദം തുടരുമാലാപമേ

പൂമറന്ന കേസരം ശലഭമതിലൊരു നൊമ്പരം
ഈണമൂറിയ പുലരിതോറും അഴകു വഴിപാടായിരം
പൂമറന്ന കേസരം ശലഭമതിലൊരു നൊമ്പരം
ഈണമൂറിയ പുലരിതോറും അഴകു വഴിപാടായിരം
നാക്കു പൊന്നാക്കും ചൊല്ലിന്നക്ഷരം

പാ സഗമപനി പാ മരിസനിസ പാ
നീസാ ഗാമ രിസനി സനിപമരി
സാസസാസ സാസസാസ സസ ഗാഗഗാഗ ഗാഗഗാഗ ഗഗ
മാമമാമ മാമമാമ മമ മരിസനിപമ
മമപ മമപ നിനിപ
മമപ മമപ നിനിപ
മമപ മമപ നിനിപ
മമപ മമപ നിനിപ
സഗമ ഗമപ മപനി പമരിസനി

പൂമറന്ന കേസരം ശലഭമതിലൊരു നൊമ്പരം
ഈണമൂറിയ പുലരിതോറും അഴകു വഴിപാടായിരം
നാക്കു പൊന്നാക്കും ചൊല്ലിന്നക്ഷരം നേദ്യം
മാനസത്താളില്‍ ദേവി നീ പ്രസാദം താ
ചൊടിയിലീറന്‍ ചിറകു നീട്ടുംഭജന മന്ത്രം
പൂങ്കിളി മേളയില്‍ അര്‍ച്ചനയായ്

സംഗീതമേ സാമജേ എന്‍ സരസ സല്ലാപമേ
സൗഭാഗ്യമേ ജീവനാദം തുടരുമാലാപമേ
എന്‍ സ്വരാഞ്ജലി പൂജയില്‍ ജന്മതംബുരു മീട്ടിനീ
ഹൃദയമാം പൂവില്‍ നിറയും ശ്രുതി സുമംഗലിയായ്
സംഗീതമേ സാമജേ എന്‍ സരസ സല്ലാപമേ
സൗഭാഗ്യമേ ജീവനാദം തുടരുമാലാപമേ



Download

No comments:

Post a Comment