Sunday, February 10, 2013

കരഞ്ഞു കൊണ്ടേ (Karanju Konde)

ചിത്രം:ആദ്യപാഠം (Adyapadam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എ.ടി.ഉമ്മര്‍
ആലാപനം‌:യേശുദാസ്

കരഞ്ഞു കൊണ്ടേ ജനിക്കുന്നു നാം കരയിച്ചു കൊണ്ടേ മരിക്കുന്നു
വിടര്‍ന്നാല്‍ കൊഴിയാത്ത വസന്തമുണ്ടോ മണ്ണില്‍
നിറഞ്ഞാല്‍ ഒഴിയാത്ത ചഷകമുണ്ടോ

ദേഹികള്‍ അണിയും ദേഹങ്ങള്‍ എരിയും ആ ഭസ്മം ഗംഗയില്‍ അലിയും
എന്തെന്തു മോഹ ചിതാഭസ്മ ധൂളികള്‍ ഇന്നോളം ഗംഗയില്‍ ഒഴുകി
ആര്‍ക്കു സ്വന്തം ആര്‍ക്കു സ്വന്തം ആ ഗംഗാ ജലം

അനുജത്തീ ആശ്വസിക്കൂ അനുജത്തീ ആശ്വസിക്കൂ

കരഞ്ഞു കൊണ്ടേ ജനിക്കുന്നു നാം കരയിച്ചു കൊണ്ടേ മരിക്കുന്നു

മുകരുന്ന മലരിന്‍ സൗരഭ്യം അകലും ആ ഗന്ധം ഓര്‍മ്മയായ്‌ത്തീരും
എത്ര പേര്‍ തന്‍ ചുടു നിശ്വാസക്കാറ്റുകള്‍ ഇന്നോളം ആ വാനില്‍ നിറഞ്ഞു
ആര്‍ക്കു സ്വന്തം ആര്‍ക്കു സ്വന്തം ആ അനന്ത നീലം
ആര്‍ക്കു സ്വന്തം ആര്‍ക്കു സ്വന്തം ആ അനന്ത നീലം
അനുജത്തീ ആശ്വസിക്കൂ അനുജത്തീ ആശ്വസിക്കൂ

കരഞ്ഞു കൊണ്ടേ ജനിക്കുന്നു നാം കരയിച്ചു കൊണ്ടേ മരിക്കുന്നു
വിടര്‍ന്നാല്‍ കൊഴിയാത്ത വസന്തമുണ്ടോ മണ്ണില്‍
നിറഞ്ഞാല്‍ ഒഴിയാത്ത ചഷകമുണ്ടോ
കരഞ്ഞു കൊണ്ടേ ജനിക്കുന്നു നാം കരയിച്ചു കൊണ്ടേ മരിക്കുന്നു

Download

No comments:

Post a Comment