Thursday, February 7, 2013

ഒരു മധുരക്കിനാവിന്‍ (Oru Madhurakkinavin)

ചിത്രം:കാണാമറയത്ത് (Kanamarayathu)
രചന:ബിച്ചു തിരുമല
സംഗീതം:ശ്യാം
ആലാപനം‌:യേശുദാസ്

ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു
അതിലായിരം ആശകളാല്‍ ഒരു പൊന്‍വല നെയ്യും
തേന്‍ വണ്ടു ഞാന്‍ അലരേ തേന്‍ വണ്ടു ഞാന്‍
ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു
അതിലായിരം ആശകളാല്‍ ഒരു പൊന്‍വല നെയ്യും
തേന്‍ വണ്ടു ഞാന്‍ അലരേ തേന്‍ വണ്ടു ഞാന്‍

അധരം അമൃത ജലശേഖരം നയനം മദന ശിശിരാമൃതം
ചിരി മണിയില്‍ ചെറുകിളികള്‍ മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുല്‍കാന്‍
ഒന്നാകുവാന്‍ അഴകേ ഒന്നാകുവാന്‍

ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു
അതിലായിരം ആശകളാല്‍ ഒരു പൊന്‍വല നെയ്യും
തേന്‍ വണ്ടു ഞാന്‍ അലരേ തേന്‍ വണ്ടു ഞാന്‍

കളഭനദികള്‍ ഒഴുകുന്നതോ കനക നിധികള്‍ ഉതിരുന്നതോ
പനിമഴയോ പുലരൊളിയോ കാലഭേദം എഴുതിയൊരീ കാവ്യ സംഗീതം
കന്നി താരുണ്യം സ്വര്‍ണ്ണ തേന്‍കിണ്ണം
അതില്‍ വീഴും തേന്‍ വണ്ടു ഞാന്‍ നനയും തേന്‍ വണ്ടു ഞാന്‍

ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു
അതിലായിരം ആശകളാല്‍ ഒരു പൊന്‍വല നെയ്യും
തേന്‍ വണ്ടു ഞാന്‍ അലരേ തേന്‍ വണ്ടു ഞാന്‍

Download

No comments:

Post a Comment