Wednesday, February 6, 2013

കറുകറുത്തൊരു പെണ്ണാണ് (Karukaruthoru Pennanu)

ചിത്രം:ഞാവല്‍പ്പഴങ്ങള്‍ (Njavalppazhangal)
രചന:മുല്ലനേഴി
സംഗീതം:ശ്യാം
ആലാപനം‌:യേശുദാസ്

കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്

കാടിന്റെ ഓമന മോളാണ് ഞാവല്‍ പഴത്തിന്റെ ചേലാണ്
എള്ളിന്‍ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ള് തുടുത്താണ്

ഇരുണ്ട മാനത്ത് പൊട്ടിവിരിയണ ചുവന്ന പൂവ്
കറുത്ത ചന്തത്തിനകത്തുരുകണ കനവിന്‍ നോവ്
മാമല നീലിമ പെറ്റൊരു വെള്ളി ചോലാ
ഈ മല പെണിന്റെ കരളിലെ രാഗ ചോല
കറുത്ത ചിപ്പിതന്‍ അകത്തുറയണ വെളുത്ത മുത്ത്
നീയാം ചിപ്പിയില്‍ നീറ്റിയെടുത്തൊരനുരാഗ സത്ത്

കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്
കാട്ടു പെണ്ണിന്റെ ഞാവല്‍ പഴത്തിന്റെ കരളിനുള്ളില്  ചോപ്പാണ് ചോപ്പാണ്
എള്ളിന്‍ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ള് തുടുത്താണ്

തെളു തെളെ കൊണ്ടലില്‍ തെന്നി തെറിക്കുന്ന തിങ്കളെ പോലെ
ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും ചെമ്മല പെണ്ണേ

സുന്ദരി നിന്നെ നിന്നിലെ നിന്നെ സ്വന്തമാക്കാന്‍
നിന്നമൃതം  തന്നിട്ടെന്നിലെയെന്നെ അനശ്വരനാക്കാന്‍
നിന്നില്‍ നിറഞ്ഞൊരനുരാഗ സത്ത് പകര്‍ന്നു തരാമോ
എന്നിലേക്കൊന്നായ് ലയിചു ചേരാമോ നീ കാട്ടു പെണ്ണേ

കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്
കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്
കാടിന്റെ ഓമന മോളാണ് ഞാവല്‍ പഴത്തിന്റെ ചേലാണ്
എള്ളിന്‍ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ള് തുടുത്താണ്
കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്

Download

No comments:

Post a Comment