Sunday, February 17, 2013

രാജീവ നയനേ (Rajeeva Nayane)

ചിത്രം:ചന്ദ്രകാന്തം (Chandrakantham)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.എസ്.വിശ്വനാഥന്‍
ആലാപനം‌:പി.ജയചന്ദ്രന്‍

രാജീവ നയനേ നീ ഉറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

ആയിരം ചുംബന സ്മൃതി സുമങ്ങള്‍ അധരത്തില്‍ ചാര്‍ത്തി നീയുറങ്ങൂ

അധരത്തില്‍ ചാര്‍ത്തി നീയുറങ്ങൂ
രാജീവ നയനേ നീ ഉറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

എന്‍ പ്രേമഗാനത്തിന്‍ ഭാവം നിന്‍ നീലക്കണ്‍പീലിയായി

എന്‍ കാവ്യ ശബ്ദാലങ്കാരം നിന്‍ നാവില്‍ കിളിക്കൊഞ്ചലായി
നിന്‍ നാവില്‍ കിളിക്കൊഞ്ചലായി
ആരിരരോ ആരിരരോ ആരിരരോ ആരിരരോ

രാജീവ നയനേ നീ ഉറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

ഉറങ്ങുന്ന ഭൂമിയെ നോക്കി ഉറങ്ങാത്ത നീലാംബരം പോല്‍

അഴകേ നിന്‍ കുളിര്‍മാല ചൂടി അരികത്തുറങ്ങാതിരിക്കാം
അരികത്തുറങ്ങാതിരിക്കാം
ആരിരരോ ആരിരരോ ആരിരരോ ആരിരരോ

രാജീവ നയനേ നീ ഉറങ്ങൂ രാഗവിലോലേ നീയുറങ്ങൂ
രാരിരരാരോ രാരിരരോ രാരിരരാരോ രാരിരരോ

Download

No comments:

Post a Comment