Saturday, February 9, 2013

വിണ്ണിന്റെ വിരിമാറില്‍ (Vinninte Virimaril)

ചിത്രം:അഷ്ടപദി (Ashtapadi)
രചന:പി.ഭാസ്കരന്‍
സംഗീതം:വിദ്യാധരന്‍
ആലാപനം‌:യേശുദാസ്

വിണ്ണിന്റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല
കണ്ണന്റെ മാറിങ്കല്‍ ഞാന്‍ ചാര്‍ത്തിയ വനമാല

ഏതിനാണ് ഭംഗി എന്റെ പ്രിയ തോഴി
എന്നു രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌
രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌
വിണ്ണിന്റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല ആ ആ ആ

വാനത്തിന്‍ പൂങ്കവിളില്‍ മൂവന്തിച്ചോപ്പു നിറം
വനമാലി തന്‍ കവിളില്‍ എന്‍ ‍തിലകത്തിന്‍ സിന്ദൂരം

ഏതിനാണഴകെന്റെ പ്രിയ തോഴി
എന്നു രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌
രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌

വിണ്ണിന്റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല ആ ആ ആ

മന്ദാനിലനൊഴുകുമ്പോള്‍ വൃന്ദാവനം ഉണരുന്നു
നന്ദാത്മജ പൂജയ്ക്കായ്‌ എന്‍ ആത്മാവുണരുന്നു

ഏതിനാണ് ഭാഗ്യം എന്റെ പ്രിയ തോഴി
എന്നു രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌
രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്‌

വിണ്ണിന്റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല
കണ്ണന്റെ മാറിങ്കല്‍ ഞാന്‍ ചാര്‍ത്തിയ വനമാല
വിണ്ണിന്റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല ആ ആ ആ

Download

No comments:

Post a Comment