Saturday, February 23, 2013

ചെമ്പൂവേ പൂവേ (Chempoove Poove)

ചിത്രം:കാലാപാനി (Kalapani)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ
ചിരിച്ചിലമ്പുലഞ്ഞു ചമയങ്ങള്‍ അഴിഞ്ഞു ഓ
കളത്തില തളത്തില്‍ നിലവിളക്കണഞ്ഞു ഓ
മിഴികൊണ്ടു മിഴികളില്‍ ഉഴിയുമോ നനയുമെന്‍ നെറുകയില്‍ നറുമണം തൂകാമോ
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ

അന്തിച്ചോപ്പുമായും മാനത്താരോ മാരിവില്ലിന്‍ തൊങ്ങല്‍ തൂക്കും
നിന്റെ ചെല്ല കാതില്‍ കുഞ്ഞി കമ്മലെന്നോണം
തങ്ക തിങ്കള്‍നുള്ളി പൊട്ടുംതൊട്ട് വെണ്ണിലാവില്‍ കണ്ണുംനട്ട്
നിന്നെ ഞാനീ വാകചോട്ടില്‍ കാത്തിരിക്കുന്നൂ
തേന്‍കിനിയും തെന്നലായ് നിന്നരികെ വന്നു ഞാന്‍
കാതിലൊരു മന്ത്രമായ് കാകളികള്‍ മൂളവേ
നാണം കൊണ്ടെന്‍ നെഞ്ചില്‍ താഴംപൂവോ തുള്ളി
ആരും കേള്‍ക്കാതുള്ളില്‍ മാടപ്രാവോ കൊഞ്ചി
ആലോലംകിളി മുത്തേ വാ ആതിര രാവിലൊരമ്പിളിയായ്

ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ

അല്ലി താമരപൂംചെപ്പില്‍ തത്തി താരകത്തിന്‍ തുമ്പുംനുള്ളി
താണിറങ്ങും പൂന്തേന്‍തുമ്പീ മാറിനിന്നാട്ടെ
ഇന്നും നിന്റെ ഉള്ളില്‍ തുള്ളിതൂവും കുഞ്ഞു വെള്ളികിണ്ണത്തില്‍ നീ
കാച്ചിവെയ്ക്കും ചെല്ല പൈമ്പാല്‍ ഞാന്‍ കുടിച്ചോട്ടെ
പീലിമുടിയാടുമീ നീല മയില്‍ കാണ്‍കിലോ
മേലെമുകില്‍ ചായവേ നേരെമിരുളാകയോ
നാടന്‍ കന്നിപെണ്ണേ നാണിക്കാതെന്‍ പൊന്നേ
താഴെ കാവില്‍ നാളേ വേളി താലം വേണ്ടേ
പായാരം കളി ചൊല്ലാതെ പുഞ്ചിരി പൊതിയാന്‍ ചിഞ്ചിലമായ്‌

ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
കളത്തില തളത്തില്‍ നിലവിളക്കണഞ്ഞു ഓ
ചിരിച്ചിലമ്പുലഞ്ഞു ചമയങ്ങള്‍ അഴിഞ്ഞു ഓ
മിഴികൊണ്ടു മിഴികളില്‍ ഉഴിയുമോ നനയുമെന്‍ നെറുകയില്‍ നറുമണം തൂകാമോ
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ

Download

No comments:

Post a Comment