Saturday, February 16, 2013

സ്വരരാഗരൂപിണീ (Swararagaroopini)

ചിത്രം:കാവ്യമേള (Kavyamela)
രചന:വയലാര്‍
സംഗീതം:വി.ദക്ഷിണാമൂര്‍ത്തി
ആലാപനം‌:യേശുദാസ്

സ്വരരാഗരൂപിണീ സരസ്വതീ സ്വര്‍ണ്ണ സിംഹാസനമെവിടെ

പുഷ്പിത വനഹൃദയങ്ങളിലൂടെ സ്വപ്നഹംസ രഥമേറി

കലയുടെ ഹിമവാഹിനികള്‍ നിന്നെ കാണാനലയുകയല്ലോ
കാണാനലയുകയല്ലോ
സ്വരരാഗരൂപിണീ സരസ്വതീ സ്വര്‍ണ്ണ സിംഹാസനമെവിടെ

നിത്യ വസന്തം നര്‍ത്തനമാടും നിന്‍ തിരു സന്നിധിയില്‍
വിശ്വ സൗന്ദര്യം വീണമീട്ടുമീ വിളക്കുമാടപ്പടവില്‍

ആത്മ ഗീതാഞ്ജലിയുമായ്‌ നില്‍ക്കുമൊരന്ധഗായകനല്ലോ ഞാന്‍
അന്ധ ഗായകനല്ലോ ഞാന്‍

സ്വരരാഗരൂപിണീ സരസ്വതീ സ്വര്‍ണ്ണ സിംഹാസനമെവിടെ
നിന്‍ സ്വര്‍ണ്ണ സിംഹാസനമെവിടെ

Download

No comments:

Post a Comment